Latest NewsNewsIndia

ഓക്‌സ് ഫോര്‍ഡ് ഡിക് ഷണറിയിൽ ഇനി ‘അണ്ണാ’ എന്ന വിളിയും

ഹൈദരാബാദ്: ഓക്‌സ് ഫോര്‍ഡ് ഡിക് ഷണറിയിൽ ഇനി ‘അണ്ണാ’ എന്ന വിളിയും. ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക് ഷണറിയിലേക്ക് തെലുഗു, ഉര്‍ദു, തമിഴ്, ഹിന്ദി, ഗുജറാത്തി ഭാഷകളില്‍നിന്നായി 70 ഇന്ത്യന്‍ വാക്കുകള്‍ കൂടി എത്തുകയാണ്. വിവിധ ഇന്ത്യന്‍ പദങ്ങള്‍ ഓക്‌സ് ഫോര്‍ഡ് ഇംഗ്ലീഷ് ഡിക് ഷണറിയില്‍ ഇടംപിടിച്ചത് സെപ്റ്റംബറില്‍ നടന്ന പുത്തന്‍പദങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ പ്രക്രിയയിലാണ്.

ഒ ഇ ഡിയില്‍ ഇക്കുറി മലയാളം, തമിഴ്, തെലുഗു ഭാഷകളില്‍ മുതിര്‍ന്നവരെ ബഹുമാനപൂര്‍വം വിളിക്കുന്ന അണ്ണാ, ഉറുദുവില്‍ പിതാവ് എന്നര്‍ഥം വരുന്ന അബ്ബ എന്നീ വാക്കുകളും ചേര്‍ത്തിട്ടുണ്ട്. അച്ഛാ, ബാപു, ബഡാ ദിന്‍, ബച്ചാ, സൂര്യമനസ്‌കാര്‍ തുടങ്ങിയവയാണ് മറ്റു വാക്കുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക് ഷണറി( ഒ ഇ ഡി) വേള്‍ഡ് ഇംഗ്ലീഷ് എഡിറ്റര്‍ ഡാനിക്ക സലസാറിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒ ഇ ഡി പ്രതിവര്‍ഷം പുതിയ വാക്കുകളെ കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള നാല് അപ്‌ഡേറ്റുകളാണ് നടത്തുന്നത്. മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഇത്.

shortlink

Related Articles

Post Your Comments


Back to top button