Latest NewsNewsHighlights 2017News Story

താജ്മഹല്‍ : ചുരുളഴിയാത്ത രഹസ്യങ്ങൾ

ഷാജഹാന്‍ന്റെ ഏഴു ഭാര്യമാരില്‍ നാലാമത്തെ ആളായിരുന്നു മുംതാസ്. മുംതാസ്ന്റെ മുന്‍ഭര്‍ത്താവിനെ വധിച്ചതിനുശേഷം ആണ് ഷാജഹാന്‍ അവരെ കല്യാണം കഴിച്ചത്. മുംതാസ് തന്റെ പതിനാലാമത്തെ പ്രസവത്തില്‍ മരണമടഞ്ഞു. അതിനു ശേഷം ഷാജഹാന്‍ മുംതാസ്ന്റെ സഹോദരിയെ വിവാഹം കഴിച്ചു. താജ്മഹൽ ഒരു ശിവക്ഷേത്രമായിരുന്നു. വർഷങ്ങൾക്കു മുൻപേ പി എൻ ഓക് എന്ന ഇന്ത്യൻ ചരിത്രകാരൻ തന്റെ ഗവേഷണ പുസ്തകമായ ‘ദി താജ്മഹൽ IS തേജോ മഹല്യ, എ ശിവ ടെമ്പിൾ’ (THE TAJ MAHAL IS TEJO—MAHALAYA: A SHIVA TEMPLE BY P.N. OAK) ൽ ഉദാഹരണ സഹിതം വിവരിച്ചിരിക്കുന്നതാണ് ഇത്.

താജ്മഹൽ ഒരു മുസ്ലിം ശവകുടീരം അല്ലെന്നും മറിച്ചു ഷാജഹാൻ അന്നത്തെ ജയപുർ മഹാരാജാവിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത പഴയ ശിവ ക്ഷേത്രമാണ് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. ആഗാരെശ്വർ മഹാദേവ ക്ഷേത്രമായിരുന്ന തേജോമഹൽ ആണ് താജ്മഹൽ എന്ന് അദ്ദേഹം ഉദാഹരണസഹിതം എഴുതുന്നു.
പേര് തേജോമഹല്യ എന്ന പേരിൽ നിന്ന് ഉണ്ടായതാണ് താജ്മഹൽ എന്ന വിളിപ്പേര്. അല്ലാതെ അത് ഒരിക്കലും മുംതാസ് മഹലിന്റെ പേരിൽ നിന്ന് ഉള്ളതല്ല. തന്റെ പത്‌നിയുടെ പേരിനോട് സാമ്യം വേണമായിരുന്നു എങ്കിൽ പേരിന്റെ ആദ്യ മൂന്നക്ഷരമായ ‘മും’ അല്ലായെങ്കിൽ മുംതാസ് അൽ സമാനി എന്ന മുഴുവൻ പേരിനു സമാനമായ എന്തെങ്കിലും വരണമായിരുന്നു ഷാജഹാൻ സ്വീകരിക്കേണ്ടത് എന്ന് ഓക് പറയുന്നു.

ഒരു മനോഹര ശവകുടീരം മാത്രമായിരുന്നു എങ്കിൽ എന്തിനു ‘മഹൽ’ കൊട്ടാരം എന്ന് അർഥം വരുന്ന ഒരു പേര്. മഹൽ എന്ന വാക്ക് ഒരു മുസ്ലിം രാജ്യത്തും ഉപയോഗിക്കപ്പെടുന്ന വാക്കല്ല. ഒരു ക്ഷേത്രം പോലെ ഒരു ഹിന്ദു ക്ഷേത്രത്തിന്റെതായ നിർമാണ ശൈലിയാണ് താജ്മഹലിനു ഉണ്ടെന്നത് പരസ്യമാണ്. ഒരു അമ്പലത്തിലെപ്പോലെ നാല് വാതിലുകളാണ് ഉള്ളത്, ചതുർമുഖി. ഒരു ഹിന്ദു ക്ഷേത്രത്തിലേത് പോലെ കിഴകോട്ടാണ് താജ്മഹലിന്റെ ദർശനം, മുസ്ലിം ശാസ്ത്രപ്രകാരം അത് മക്കയെ നോക്കിയാകണം. ത്രിശൂലം, നാഗങ്ങൾ എന്നിങ്ങനെയുള്ള ഒട്ടേറെ രൂപങ്ങൾ താജ്മഹലിന്റെ പലയിടത്തും കാണാം.

താജ്മഹലിന്റെ പ്രധാന മകുടത്തിനു മുകളിലെ ലോഹചിഹ്നത്തിൽ (കലശം) താമരമൊട്ടു, നാളികേരം എന്നിങ്ങനെയുള്ള രൂപങ്ങളാണ് ഉള്ളത്. താജ്മഹലിന്റെ അഷ്ടകോണ ആകൃതിയും ഒരു ക്ഷേത്രത്തിന്റെത് പോലെയാണ്, അഷ്ടദിക്പാലകരെ ആരാധിക്കുന്ന ഹിന്ദു വിശ്വാസത്തിനു സമമാണിത്. താജ്മഹൽ ശിവക്ഷേത്രം എന്ന് പറയുന്നതിനും ഒട്ടേറെ കാരണങ്ങൾ നിരത്തുന്നു ഓക്. താജിന്റെ അറ്റകുറ്റപ്പണികൾ പണികൾ ചെയ്യാനെത്തിയ പലരും ശിവലിങ്കമടക്കമുള്ള പല രൂപങ്ങൾ താജിലെ ഇന്നും അടച്ചിരിക്കുന്ന മുറികളിൽ കണ്ടിട്ടുണ്ടത്രേ.

മുംതാസിന്റെ ശരീരം അടക്കിയിരിക്കുന്നു എന്ന് പറഞ്ഞിട്ടുള്ള കല്ലറയ്ക്ക് സമീപം വെറുതെ കിടക്കുന്ന ഒരു ഇടം ഒരു കല്ലറയ്ക്ക് വേണ്ടി ഒഴിച്ച് വച്ചത് പോലെയാണ്. ഓക്കിന്റെ വാദപ്രകാരം എവിടെയാണ് ശിവ പ്രതിഷ്ഠ ഇരുന്നത് അത് മറവു ചെയ്തു അത് മറയ്ക്കുവാനാണ് ഇങ്ങനെ. മുംതാസിന്റെ ശവകുടീരത്തിനു മുകളിലായി ഒരു മകുടത്തിൽ വെള്ളം ഉണ്ട് ഇത് എപ്പോഴും അത് താഴേക്ക് ഷാജഹാന്റെ കണ്ണീരുപോലെ വീഴും എന്നാണ് പറയുന്നത്, ഇതേ രീതി ശിവക്ഷേത്രങ്ങളിൽ കണ്ടിട്ടില്ലേ? ശിവന് പ്രിയപ്പെട്ട ജലധാര. ചരിത്രരേഖകൾ താജ്മഹലിന്റെ നിർമാണത്തെ പറ്റിയുള്ള ഒരു വിവരവും ഷാജഹാന്റെയോ ഔറംഗസീബിന്റെയോ ഔദ്യോഗിക രേഖകളിൽ ഇല്ലത്രെ. താജ്മഹൽ എന്നൊരു പേര് പോലും എവിടെയും പരാമർശിച്ചിട്ടില്ല.

22 വർഷം 22,000 പേര് നിർമിച്ചതാണ് എന്ന് പറയപ്പെടുന്ന ചരിത്രം എവിടെയും എഴുതിവയിക്കപ്പെട്ടിട്ടില്ല. എന്നാൽ ഷാജഹാന്റെ തന്നെ പുരാവൃത്തമായ ബാദ്ഷാമനയിൽ ജൈപൂർ രാജാവായ ജൈസിങ്ങിൽ നിന്ന് മുംതാസിന്റെ ശവകുടീ രത്തിനായി വലിയ താഴികക്കുടമുള്ള ഒരു കെട്ടിടം പിടിച്ചെടുത്തു എന്ന് ലിഖിതമാണ്. കഥകൾ പ്രകാരം 1631 ഇൽ മുംതാസ് മരിക്കുകയും തുടർന്ന് 22 വർഷമെടുത്തു ശവകുടീരം നിർമിക്കുകയുമായിരുന്നു അങ്ങനെയെങ്കിൽ 1653, എന്നാൽ 1652ൽ ഔറംഗസീബ് ഷാജഹാന് എഴുതിയ ഒരു കത്തിൽ മുംതാസിന്റെ ശവകുടീരത്തിന്റെ താഴികകുടത്തിനും വാതലിനു മെല്ലാം വിള്ളലുകളുണ്ട് അവ എത്രയും വേഗം ശരിയാക്കണം എന്നും എഴുതപ്പെട്ടിട്ടുണ്ട്. പണിതു ഒരു വർഷം മുൻപേ അറ്റകുറ്റപണികളായോ എന്നു സംശയിക്കാം? പണ്ട് ഇന്ത്യ സഞ്ചരിച്ച പല യുറോപ്പിയൻ സഞ്ചാരികളുടെയും യാത്ര വിവരണങ്ങളിൽ താജ്മഹൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട് (1930 കളിൽ ഉള്ളവ)

അമേരിക്കൻ ലബോർട്ടറി നടത്തിയ കാർബൺ ടെസ്റ്റിൽ താജ് മഹാളിലെ മുഖ്യ കവാടം 1150കളിൽ പണിതതാണ് എന്ന് തെളിയിക്കപ്പെട്ടു! ഷാജഹാനെക്കാൾ 500 വർഷം പഴയതോ? ഇന്നും തുറക്കാത്ത അടച്ചിട്ടിരിക്കുന്ന മുറികൾ ഒട്ടേറെയുണ്ട് താജിൽ പലയിടങ്ങളിലും ഇതിലെല്ലാം ക്ഷേത്രത്തിന്റെ ബാക്കിപത്രങ്ങൾ ആണെന്നാണ് ഓക് പറയുന്നത്. ആഗ്രയിലെ പ്രശസ്തമായ താജ്മഹല്‍ ഷാജഹാന്‍റെയും ബീഗം മുംതാസ് മഹലിന്‍റേയും പ്രണയകഥയാണ് പറയുന്നത് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍, താജ്മഹല്‍ പണിതുയര്‍ത്തും മുമ്പ് മുംതാസിന്‍റെ മൃതദേഹം അടക്കം ചെയ്തത് ബുര്‍ഹാം‌പൂരിലെ ബുലാരാമഹലില്‍ ആണെന്ന് നമ്മില്‍ പലര്‍ക്കും അറിവുണ്ടാകില്ല.

ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്‌മഹല്‍ ആഗ്രയില്‍, യമുനാനദിക്കരയില്‍ സ്ഥിതി ചെയ്യുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേര്‍ഷ്യന്‍,ഒട്ടോമന്‍,ഇന്ത്യന്‍,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹല്‍. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് വര്‍ഷം എടുത്തു എന്നാണ് കണക്ക്. 1983- ല്‍ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയില്‍ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലില്‍ പണിത സൗധമാണ്‌ ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേര്‍ന്ന ഒരു സമുച്ചയമാണ്‌ താജ് മഹല്‍.

ഇതിന്റെ പണി ഏകദേശം 1632 ല്‍ തുടങ്ങി 1653 ല്‍ തീര്‍ന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികള്‍ ചേര്‍ന്നാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്‍റെ പ്രധാന ശില്പി. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹല്‍ 1631ല്‍ തന്റെ 14-ആമത്തെ കുട്ടിയായ ഗൌഹറ ബേഗത്തിന് ജന്മം നല്‍കുന്നതിനിടയില്‍ (വിവാഹത്തിന്റെ പതിനെട്ടാം വര്‍ഷത്തില്‍) മരിച്ചു. അക്കാലത്തെ ഷാജഹാന്‍ ചക്രവര്‍ത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു. മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രേമമാണ് താജ് മഹല്‍ പണിയുവാനുള്ള പ്രേരണയെന്ന് കാലാനുസൃതവിവരണങ്ങള്‍ കാണിക്കുന്നു. താജ് മഹലിന്റെ പണികള്‍ മുംതാസിന്റെ മരണത്തിനു ശേഷം ഉടന്‍ തന്നെ തുടങ്ങുകയുണ്ടായി. 1648 ല്‍ ഒരു അടിസ്ഥാന ശവകുടീരം പണിതീര്‍ന്നു.

താജ് മഹലിന്റെ പ്രധാന ഭാഗം എന്നു പറയാവുന്നത് വെള്ള മാര്‍ബിളില്‍ നിര്‍മ്മിച്ചിട്ടുള്ള കുടീരമാണ്. ഇത് ഒരു സമ ചതുര സ്തംഭപാദത്തില്‍ സ്ഥിതി ചെയ്യുന്നു. ഇതിനു ചുറ്റും പ്രതിസമതമായ പണിതീര്‍ത്തിരിക്കുന്ന ഭാഗങ്ങളും, ഇവാന്‍ എന്ന ഒരു കമാനാകൃതിയിലുള്ള വാതിലും, ഏറ്റവും മുകളിലായി ഒരു വലിയ കുംഭഗോപുരവും സ്ഥിതിചെയ്യുന്നു. ഇത് സാധാരണ കാണുന്ന എല്ലാ മുഗള്‍, പേര്‍ഷ്യന്‍ വാസ്തു വിദ്യയിലേയും പോലെ തന്നെ. താജ് മഹലിന്റെ അടിസ്ഥാനം വലിയ പല-അറകളുള്ള ഘടനയാണ്.താജ് മഹലിന്റെ അടിസ്ഥാനം വലിയ പല-അറകളുള്ള ഘടനയാണ്. അടിത്തറ ഒരു വലിയ നീളം, വീതി, ഉയരം ഈ മുന്നും സമയളവോടു കൂടിയ ഘനപദാര്‍ത്ഥത്തിന്റെ ആകൃതിയിലാണ്. ഇതിന്റെ ഏകദേശ നീളം 55 മീ. ഓരോ വശത്തിനുമുണ്ട്.

നീളമുള്ള വശങ്ങളില്‍ പിസ്താക് എന്നറിയപ്പെടുന്ന കമാനാകൃതിയിലുള്ള ചട്ടക്കൂടുകള്‍ പിടിപ്പിച്ചിട്ടുണ്ട്. മുന്‍പിലെ കമാനത്തിന്റെ രണ്ടു വശത്തും മുകളിലും താഴെയുമായി കൂടുതല്‍ പിസ്താക്കുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ഇതു പോലുള്ള പിസ്താക്കുകള്‍ ചരിഞ്ഞ ചുമരുകളുടെ വശങ്ങളിലും പിടിപ്പിച്ചിട്ടുണ്ട്. ഈ വാസ്തു കെട്ടിടത്തിന്റെ എല്ലാ വശങ്ങളിലും പ്രതി സമമാണ്. ഈ ചതുര സ്തംഭപാദത്തിന്റെ നാലു വശങ്ങളിലും നാലും മീനാറുകള്‍ സ്ഥിതി ചെയ്യുന്നു. ഇതിന്റെ മുകളിലും ഓരോ കുംഭഗോപുരങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഈ ചതുര സ്തംഭപാദത്തിന്റെ അകത്തെ പ്രധാന അറക്കുള്ളില്‍ ഷാജഹാന്റേയും മുംതാസ് മഹലിന്റേയും ശവപ്പെട്ടികള്‍ അടക്കം ചെയ്തിരിക്കുന്നു. പക്ഷേ ഇവരുടെ യഥാര്‍ഥ ശവപ്പെട്ടികള്‍ ഇതിന്റെ താഴെയുള്ള അറകളിലാണ് സ്ഥിതി ചെയ്യുന്നത്.

പ്രധാന നടുത്തള അറയുടെ മുകളില്‍ ശവപ്പെട്ടിയുടെ ആകൃതിയില്‍ പണി തീര്‍ത്തിരിക്കുന്നത് മാത്രമാണ്. മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഗോപുരമാണ് ഇതിലെ ഏറ്റവും ആകര്‍ഷകം. ഇതിന്റെ ഉയരം കെട്ടിടത്തിന്റെ അടിത്തറയുടെ അത്ര തന്നെ ഉയരമുള്ള ഒന്നാണ്. ഏകദേശം 35 മീറ്റര്‍ ഉയരമുള്ളതാണ് ഈ കുംഭഗോപുരം. ഇതിന്റെ മുകളിലുള്ള ഗോളസ്തംഭത്തിന് 7 മീറ്റര്‍ ഉയരമുണ്ട്. ഈ ഗോള സ്തംഭത്തിന്റെ രൂപസവിശേഷത കൊണ്ട് ഇതിനെ ഓനിയന്‍ ഡോം അഥവാ ഉള്ളിയുടെ ആകൃതിയുള്ള സ്തംഭം എന്ന് വിശേഷിപ്പിക്കാറുണ്ട്. ഏറ്റവും മുകളിലുള്ള ഈ ഗോള സ്തംഭത്തിന്റെ മുകളില്‍ കമലത്തിന്റെ ആകൃതിയില്‍ ഉള്ള ഒരു അഭികല്പന ചെയ്തിട്ടുള്ള ഒരു രൂപം ഉണ്ട്. ഈ വലിയ കമലാകൃതിയിലുള്ള രൂപത്തിന്റെ ചുറ്റും നാല് ചെറിയ സ്തൂപങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു.

ഇതിന്റെ ആകൃതിയും പ്രധാന സ്തൂപത്തിന്റെ ആകൃതിയില്‍ തന്നെയാണ്. ഇതിനെ ചത്രി സ്തൂപം എന്ന് വിശേഷിപ്പിക്കുന്നു. ഈ ചത്രി സ്തൂപങ്ങള്‍ പ്രധാന സ്തൂപത്തിന്റെ രൂപത്തില്‍ തന്നെ നാലു വശത്തും സ്ഥിതി ചെയ്യുന്നു. ഇതിന്റെ അടിഭാഗം പ്രധാന കുംഭ ഗോപുരത്തിന്റെ അത്തേക്ക് തുറന്ന് അതിനകത്തേക്ക് വെളിച്ചം തരുന്നു. അടിഭാഗത്തെ ചുമരുകളുടെ നാലു ഭാഗത്തും ശംഖുപിരിയന്‍ ആകൃതിയിലുള്ള അലങ്കാരങ്ങള്‍ ചെയ്തിരിക്കുന്നു. ചത്രി കുംഭഗോപുരങ്ങള്‍ ഇവിടേയും നിര്‍മ്മിച്ചിരിക്കുന്നു. ഈ കുംഭഗോപുരത്തിന്റേയും ചത്രിയുടെയും മുകളിലായി ലോഹത്തിന്റെ ഫിനിയല്‍ എന്ന പേര്‍ഷ്യന്‍, ഹിന്ദു ചിത്രപണികള്‍ ചെയ്തിരിക്കുന്ന ലോഹ സ്തൂപം സ്ഥിതി ചെയ്യുന്നു. ഈ ഫിനിയല്‍ എന്ന വൃത്താകൃതിയിലുള്ള നീളന്‍ സ്തൂപം ആദ്യം നിര്‍മ്മിച്ച് സ്ഥാപിച്ചപ്പോള്‍ ഇത് സ്വര്‍ണ്ണം കൊണ്ടുള്ളതായിരുന്നു.

കൊല്ലവര്‍ഷം 1800 വരെ ഈ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച സ്തൂപം ഇതിന്റെ മുകളില്‍ സ്ഥിതി ചെയ്തിരിന്നു. പിന്നീട് ഈ സ്വര്‍ണ്ണത്തിന്റെ സ്തൂപം ബ്രിട്ടിഷുകാര്‍ എടുത്ത് മാറ്റി എന്നാണ് പറയപ്പെടുന്നത്. അതിനു ശേഷം അതേ ആകൃതിയിലും വലിപ്പത്തിലുമുള്ള സ്തൂപം വെങ്കലം കൊണ്ട് നിര്‍മ്മിച്ച് സ്ഥാപിക്കുകയായിരുന്നു. ഈ ഫിനിയല്‍ സ്തൂപത്തിന്റെ മുകളിലായി അര്‍ദ്ധ ചന്ദ്രന്റെ ആകൃതിയില്‍ നിര്‍മ്മിച്ച ഒരു ഫലകം സ്ഥിതി ചെയ്യുന്നു. ഇത് ഇസ്ലാമിക് മതത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഇതിന്റെ മൊത്തത്തിലുള്ള ആകൃതി കണക്കാക്കുമ്പോള്‍ ഇത് ഒരു ത്രിശ്ശൂലത്തിന്റെ ആകൃതിയില്‍ വരുന്നതു കൊണ്ട് ചിലര്‍ ഇതിനെ മഹാ ശിവന്റെ തൃശൂലമായും കണക്കാക്കുന്നു. പ്രധാന സ്തംഭപാദത്തിന്റെ നാലു മൂലകളിലായി നാലു വലിയ മീനാരങ്ങള്‍ സ്ഥിതി ചെയ്യുന്നു.

ഈ നാലു മീനാര്‍ പുരദ്വാരങ്ങള്‍ക്കും ഓരോന്നിന്നും 40 മീറ്റര്‍ ഉയരമുണ്ട്. ഇവ താജ് മഹലിന്റെ പ്രതി സമത ആകൃതിയെ കാണിക്കുന്നു. നാലു മീനാരങ്ങള്‍ക്കും തുല്യ ഉയരവും ആകൃതിയുമാണ് ഉള്ളത്. ഈ മീനാറുകള്‍ സ്വതവേ ഉള്ള മുസ്ലീം പള്ളികളുടെ ഗോപുരങ്ങള്‍ പോലെ തന്നെ നിര്‍മ്മിച്ചിരിക്കുന്നു. ഓരോ മീനാറുകളും താഴെ നിന്ന് മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതില്‍ മുകളിലേക്ക് പോകുന്നതില്‍ രണ്ട് ബാല്‍ക്കണികളും ഏറ്റവും മുകളിലായി അവസാനത്തെ ബാല്‍ക്കണിയും നിര്‍മ്മിച്ചിരിക്കുന്നു. ഏറ്റവും മുകളിലുള്ള ബാല്‍ക്കണിയില്‍ പ്രധാന ഗോപുരത്തിന്റെ ആകൃതിയിലുള്ള ചത്രി സ്ഥിതി ചെയ്യുന്നു.

പ്രധാന ഗോപുരത്തിന്റെ മുകളിലുള്ള കമലാകൃതിയിലുള്ള സ്തൂപം മീനാറിന്റെ മുകളിലും പണിതിരിക്കുന്നു. നാലു മീനാരുകളും പ്രധാന സ്തംഭപാദത്തിന്റെ മൂലയില്‍ നിന്ന് കുറച്ച് വിട്ടിട്ടാണ് പണിതിരിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ ഈ മീനാറുകള്‍ തകരുകയാണെങ്കില്‍ അത് പ്രധാന ഗോപുരത്തിലേക്ക് വീഴാതെ വശങ്ങളിലേക്ക് വീഴുന്നതിനായിട്ടാണ് ഇങ്ങനെ നിര്‍മ്മിച്ചിരിക്കുന്നത്. താജ് മഹലിന്റെ നിര്‍മാ‍ണത്തിനു ശേഷം ഷാജഹാന്റെ മകനായ ഔറംഗസീബ് അദ്ദേഹത്തെ ആഗ്ര കോട്ടയില്‍ തടങ്കലിലാക്കുകയും, പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയുടെ അടുത്ത് തന്നെ അദ്ദേഹത്തെ അടക്കുകയും ചെയ്തു.

19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ താജ് മഹലിന്റെ ഒരു ഭാഗം വളരെയധികം ജീര്‍ണ്ണാ‍വസ്ഥയിലായി. 1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്യ സമരകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളും, ഭടന്മാരും ചേര്‍ന്ന് താജ് മഹലിന്റെ ചുവരുകളില്‍ നിന്ന് വിലപിടിപ്പുള്ള കല്ലുകളും രത്നങ്ങളും കവര്‍ന്നെടുത്തു. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് വൈസ്രോയി താജ് മഹലിന്റെ പുനരുദ്ധാരണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇത് 1908 ല്‍ തീര്‍ന്നു. അദ്ദേഹം അകത്തെ അറയില്‍ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു. ഈ സമയത്താണ് പ്രധാന ഉദ്യാനം ബ്രിട്ടീഷ് രീതിയില്‍ ഇന്ന് കാണുന്ന രീതിയില്‍ പുനര്‍നവീകരിച്ചത്.

1942-ല്‍ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തില്‍ ജര്‍മ്മനിയുടെ ഒരു വ്യോമാക്രമണം ഭയന്ന് അന്നത്തെ ഗവണ്മെന്റ് താജ് മഹലിന്റെ മുകളില്‍ ഒരു അതിനെ മറക്കുന്നതിനായി ഒരു താല്‍ക്കാലിക ചട്ടക്കൂട് നിര്‍മ്മിക്കുകയുണ്ടായി. ഈ താല്‍ക്കാലിക ചട്ടക്കൂട് പിന്നീട് 1965ലും 1971 ലും ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധക്കാ‍ലഘട്ടത്തിലും പിന്നീട് വീണ്ടും സ്ഥാപിക്കുകയുണ്ടായി. അന്നത്തെ യുദ്ധത്തില്‍ വ്യോമ ബോംബാക്രമണം ഭയന്നിട്ടാണ് ഇത് ചെയ്തത്. പക്ഷേ, ഇപ്പോള്‍ താജ് മഹലിന്റെ പരിസ്ഥിതി മലിനീകരണം മൂലം വളരെയധികം ഭീഷണി നേരിടുന്നുണ്ട്. മധുര എണ്ണ കമ്പനികളുടെയും യമുന നദിയിലെ മലിനീകരണം മൂലമുള്ള ആസിഡ് മഴയുടെയും പ്രഭാവം കൊണ്ട് വെള്ള മാര്‍ബിളുകളുടെ നിറം മങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഒട്ടേറെ തെളിവുകളും വാദങ്ങളും പലയിടങ്ങളിൽ നിന്ന് ഉയരുമ്പോൾ യഥാർത്ഥ ചരിത്രം എന്തെന്ന് ഇപ്പോഴും അവ്യക്തം!

 

കടപ്പാട് : ഫേസ്ബുക്ക്‌ പോസ്റ്റ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button