News

17 സീറ്റിൽ നിന്ന് കൂപ്പുകുത്തിയത് രണ്ടിലേക്ക് : ഗോവയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്

പനാജി: 2017-ൽ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോൺഗ്രസ് ആണ്. എന്നാൽ ബിജെപിയുടെ ചാണക്യതന്ത്രങ്ങൾക്കു മുന്നിൽ സർക്കാർ രൂപീകരിക്കാൻ പോലും സാധിക്കാതെ അമ്പേ പരാജയപ്പെടുകയാണ് ഉണ്ടായത്.

സ്വന്തം നേതാക്കളെ പോലും ഒപ്പം നിർത്താൻ അവർക്ക് സാധിച്ചില്ല. അതിന്റെ ഫലം ഈ തെരഞ്ഞെടുപ്പടുക്കുമ്പോൾ കാണാവുന്നതാണ്. 40 അംഗങ്ങളുള്ള ഗോവ നിയമസഭയിൽ കോൺഗ്രസിന് അംഗബലം 17 നിന്നും രണ്ടിലേക്ക് കൂപ്പുകുത്തി വീണിരിക്കുന്നു. പാർട്ടി വർക്കിംഗ് പ്രസിഡന്റായ അലിക്സോ റെജിനാൾഡോ എംഎൽഎ പോലും രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേക്കേറി.

ഈ തെരഞ്ഞെടുപ്പിന് കോൺഗ്രസ് പ്രഖ്യാപിച്ച 8 സ്ഥാനാർഥികളുടെ പട്ടികയിൽ അലിക്സോ റെജിനാൾഡോയുടെ പേരുണ്ടെന്നത് വളരെ കൗതുകകരമായ ഒരു വിഷയമാണ്. മുൻ മുഖ്യമന്ത്രിമാരായ ദിഗംബർ കാമത്ത്, പ്രതാപ് സിംഗ് റാണെ എന്നീ രണ്ട് എംഎൽഎമാർ മാത്രമാണ് ഇപ്പോൾ കോൺഗ്രസിൽ ബാക്കി നിൽക്കുന്നത്. ഇതിൽ തന്നെ, റാണെ ആടിയാടി നിൽക്കുന്നതിനാൽ, എപ്പോൾ എന്തുണ്ടാകുമെന്ന് പറയാൻ സാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button