FoodChristmas

മൈക്രോവേവ് ഓവനില്ലാതെ കൊതിയൂറും ക്രിസ്തുമസ് കേക്ക് തയ്യാറാക്കാം

ക്രിസ്തുമസ് വിഭവങ്ങളില്‍ ഒട്ടും തന്നെ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് കേക്ക്. മുട്ട ഉപയോഗിക്കാതെ വീടുകളില്‍ ഉപയോഗിക്കുന്ന പ്രഷര്‍ കുക്കറിൽ കേക്ക് തയ്യാറാക്കുന്നതെങ്ങനെയാണെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍ :
മൈദ-1 കപ്പ്
കണ്ടെന്‍സ്ഡ് മില്‍ക്-അര കപ്പ്
പഞ്ചസാര പൊടിച്ചത്-കാല്‍ കപ്പ്
ബേക്കിംഗ് സോഡ-കാല്‍ ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍-അര ടീസ്പൂണ്‍
ബട്ടര്‍-കാല്‍ കപ്പ്
പാല്‍-അര കപ്പ്
കശുവണ്ടിപ്പരിപ്പ്-1 ടേബിള്‍ സ്പൂണ്‍
ഉണക്കമുന്തിരി-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്-1 കപ്പ്

ഗ്രീസിംഗിന്

ബട്ടര്‍-1 ടേബിള്‍ സ്പൂണ്‍
മൈദ-1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം;

ആദ്യം ബേക്കിംഗ് പൗഡര്‍,ബേക്കിംഗ് സോഡ എന്നിവ മൈദയുമായി കൂട്ടിയിളക്കണം. തുടർന്ന് ബട്ടര്‍, പഞ്ചസാര പൊടിച്ചത് എന്നിവയും ചേർത്തിളക്കുക. ഇത് നല്ലപോലെ മൃദുവാകുന്നതു വരെ ഇളക്കിയ ശേഷം ഇതിലേയ്ക്ക് കണ്ടെന്‍സ്ഡ് പാല്‍ ചേര്‍ക്കുക. പിന്നീട് പാല്‍ ചേര്‍ത്തിളക്കുക.ഇത് നല്ലപോലെ ചേര്‍ത്തിളക്കിയ ശേഷം മൈദയിലേയ്ക്കു ചേര്‍ത്തിളക്കി മൃദുവായ കൂട്ടുണ്ടാക്കുക. പിന്നീട് മുന്തിരിയും കശുവണ്ടിപ്പരിപ്പും ചേര്‍ത്തിളക്കാം.പ്രഷര്‍ കുക്കര്‍ ചൂടാക്കുക. ഇതിന്റെ അടിയില്‍ ഉപ്പ് പരത്തുക.

കേക്ക് വേവുന്ന ചൂടു നിയന്ത്രിക്കാനാണ് ഉപ്പ് പരത്തുന്നത്. കേക്കിന്റെ മിശ്രിതമൊഴിയ്ക്കുന്ന ബൗളില്‍ ബട്ടറൊഴിച്ചു പരത്തുക. കേക്ക് അടിയില്‍ പിടിയ്ക്കാതിരിയ്ക്കാനാണിത്. ഇതിനു മുകളില്‍ മൈദമാവ് തൂവുക. ഇതിലേയ്ക്ക് കേക്ക് മിശ്രിതം ഒഴിച്ച ശേഷം കുക്കര്‍ അടച്ചു വച്ച് വേവിയ്ക്കാം. വിസില്‍ ഇടരുത്. അര മണിക്കൂറോളം വേവു മതിയാകും. വെന്തു കഴിഞ്ഞാല്‍ ചൂടാറിയ ശേഷം കേക്കിന്റെ വശങ്ങളിലൂടെ കത്തിയോടിച്ചു പാത്രത്തില്‍ നിന്നും വേര്‍പെടുത്താം.പിന്നീട് പാത്രം തലകീഴായി പിടിച്ചു കേക്ക് പുറത്തേയ്‌ക്കെടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button