CricketLatest NewsSports

ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് അനില്‍ കുംബ്ലെ

മുംബൈ : ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ. മികച്ച ഫോമിലുള്ള മത്സരങ്ങള്‍ കാഴ്ചവെക്കുന്ന ഇന്ത്യന്‍ ടീമിന് ക്രിക്കറ്റ് ലോകം അടക്കിഭരിക്കാന്‍ കഴിയുമെന്നു കുംബ്ലെ പറഞ്ഞു. ഈ ടീമിന് അടുത്ത അഞ്ചേ ആറോ വര്‍ഷക്കാലം ക്രിക്കറ്റിലെ സുപ്രധാന ശക്തിയായി നിലനില്‍ക്കാനാകും. രണ്ട് വര്‍ഷം മുമ്പേ താന്‍ ഈ നിലപാട് വ്യക്തമാക്കിയിരുന്നു. പേസ് ത്രയത്തെയും നാല് ബാറ്റ്‌സ്മാന്‍മാരെയും നോക്കുക. പ്രതിഭാധനനായ റിഷഭ് പന്ത് കൂടി മധ്യനിരയില്‍ ബാറ്റിംഗിനെത്തുമ്പോള്‍ ഇന്ത്യന്‍ ലൈനപ്പിന്റെ ഘടന തന്നെ മാറുന്ന കാഴ്ച്ചയാണ് കാണുന്നത്. ഹര്‍ദിക് പാണ്ഡ്യയെ പോലുള്ള ഓള്‍റൗണ്ടര്‍മാരുണ്ട്. മൂന്ന് സ്പിന്നര്‍മാരുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ലോകോത്തര സ്പിന്നര്‍മാരാണ് നമുക്കായി കളിക്കുന്നതെന്നും ശക്തമായ ബൗളിംഗ് അറ്റാക്കാണ് ഇന്ത്യയുടെ കരുത്ത് എന്നും കുംബ്ലെ ചൂണ്ടിക്കാട്ടി.

നായകന്‍ വിരാട് കൊഹ്ലിയും പൂജാരയുമാണ് ടീമിനു കരുത്തു പകരുന്നത്. ഓപ്പണിംഗില്‍ മായങ്ക് അഗര്‍വാളും പൃഥ്വി ഷായും തുടരണം. രണ്ട് യുവതാരങ്ങളും പ്രതിഭാശാലികളാണ്. കെ എല്‍ രാഹുലിന് മികച്ച ഫോമില്‍ മടങ്ങിയെത്താനാകും എന്നു പ്രതീക്ഷിക്കുന്നു. രോഹിതും ടീമിലുണ്ട്. ഇത്രയും പേസര്‍മാര്‍ ഒരേസമയം മികവ് കാട്ടിയ സാഹചര്യം മുമ്പുണ്ടായിട്ടില്ലെന്നും അതിനാല്‍ അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യ ക്രിക്കറ്റ് ലോകം അടക്കിഭരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button