Latest NewsIndia

അഭിനന്ദൻ വർദ്ധമാൻ ലാഹോറിലേക്ക് തിരിച്ചു

ഡൽഹി : വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാകിസ്ഥാൻ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ വിമാനമാർഗം ലാഹോറിലേക്ക് തിരിച്ചു. 2 :30 ന്  ലാഹോറിലെത്തുന്ന ഇദ്ദേഹത്തെ അവിടെനിന്നും  വാഗാ അതിർത്തിയിലേക്ക് എത്തിക്കും.അഭിനന്ദന്റെ മാതാപിതാക്കൾ വാഗാ അതിർത്തിയിൽ കാത്തുനിൽക്കും. വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ജെ.ഡി കുര്യൻ അഭിനന്ദനെ സ്വീകരിക്കും.

നേരത്തെ അന്താരാഷ്ട്ര ചട്ടങ്ങൾ പ്രകാരം വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാകും എന്ന് വ്യക്തമായ ഉറപ്പ് നല്കിയാൽ കൈമാറാം എന്നായിരുന്നു രാവിലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രസ്താവന. ഒരുപാധിയും അംഗീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തു.തുടർന്നാണ് അഭിനന്ദനെ വിട്ടുനൽകാമെന്ന് പാകിസ്ഥാൻ ഇന്ത്യയെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button