Latest NewsCars

ജനപ്രിയ കാർ മോഡലുകൾ നിർത്തലാക്കുന്നു

വാഹനപ്രേമികളുടെ പ്രിയ കാർ മോഡലുകളായ മാരുതി, ഫോക്‌സ്‌വാഗണ്‍, ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ചെറുകാറുകള്‍ ഡീസല്‍ എന്‍ജിനോട് വിട പറയുകയാണ്. പെട്രോള്‍, സിഎന്‍ജി എന്‍ജിനുകളിൽ മാത്രമായിരിക്കും ഇത്തരം കാറുകൾ ഇനി കാണാൻ സാധിക്കുക.

പ്രകൃതിക്ക് അനുയോജ്യമായ ഇന്ധനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതിനൊപ്പം ബിഎസ്-6 എന്‍ജിന്റെ നിര്‍മാണചിലവ് കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങൾ ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റാന്‍ ഏകദേശം 1.5 ലക്ഷം രൂപയാണ് ചെലവ്. എന്നാൽ ബിഎസ്-6 പെട്രോള്‍ എന്‍ജിന്‍ നിര്‍മ്മിക്കാന്‍ വെറും 30,000 രൂപ മതിയാകും.

ഭാവിയില്‍ പെട്രോള്‍, സിഎന്‍ജി എന്‍ജിനുകളില്‍ മാത്രമേ ചെറുകാറുകള്‍ പുറത്തിറക്കൂവെന്ന് മാരുതി മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഫോഗ്‌സ് വാഗണും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button