Latest NewsInternational

രാജ്യസ്‌നേഹി ആയിക്കൊള്ളൂ, പക്ഷെ  ഞങ്ങളെ എന്തിനാണ് വില്ലന്മാരാക്കുന്നത് ? ഷാരൂഖ് ഖാനെതിരെ പാകിസ്ഥാനിൽ നിന്ന് വിമർശനം

ഇസ്ലാമാബാദ്: ഇമ്രാന്‍ ഹാഷ്മി നായകനാകുന്ന പുതിയ നെറ്റ്ഫ്ലിക്സ് സീരീസിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്ത ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് പാകിസ്ഥാനിൽ നിന്ന് വിമർശനം. പാക് സൈനിക വക്താവ് ആസിഫ് ഗഫൂറും, പാകിസ്ഥാന്‍ നടി മെഹ്‌വിഷ് ഹയാത്തുമാണ് ഷാരൂഖിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Read also: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെ പ്രവചിച്ച് പാകിസ്ഥാന്‍ മുന്‍ മന്ത്രി; ഇത് ആരും പ്രതീക്ഷിക്കാത്ത പേര്

അടുത്ത പാക് വിരുദ്ധ പ്രൊജക്ടുമായി അവര്‍ എത്തിയിരിക്കുകയാണ്. ഉണര്‍ന്ന് നോക്കി ബോളിവുഡിന്റെ യഥാര്‍ത്ഥ അജണ്ട എന്തെന്ന് മനസിലാക്കൂ. ഷാറൂഖ്‌, നിങ്ങള്‍ രാജ്യസ്‌നേഹി ആയിക്കൊള്ളൂ. പക്ഷെ അതിന് ഞങ്ങളെ എന്തിനാണ് വില്ലന്മാരാക്കുന്നതെന്ന് മെഹ്‌വിഷ് ട്വിറ്ററിലൂടെ ചോദിച്ചു. ഞാന്‍ ഏറെക്കാലമായി പറയുന്ന കാര്യം ശരിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button