Latest NewsNewsInternational

ട്രംപ് ഭരണകൂടം തീര്‍ത്തും പരാജയവും ഒപ്പം ദുരന്തവും … ട്രംപിനെതിരെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ട്രംപി ഭരണകൂടം തീര്‍ത്തും പരാജയമാണെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അതിരൂക്ഷ വിമര്‍ശനങ്ങളാണ് ട്രംപിനെതിരെ അദ്ദേഹം ഉന്നയിച്ചത്. കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ട്രംപ് ഭരണകൂടം ദുരന്തമാണെന്നും, അമ്പേ പരാജയപ്പെട്ടെന്നും ഒബാമ തുറന്നടിച്ചു.

read also : അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞു; കൂടുതൽ ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമായേക്കാം;- ഡൊണാള്‍ഡ് ട്രംപ്

എന്തു ചെയ്യുമ്പോഴും അതിലൊക്കെ തനിക്ക് എന്താണ് നേട്ടമുള്ളത് എന്ന മാനസികാവസ്ഥയാണ് ചിലര്‍ക്കെന്ന് ഒബാമ കുറ്റപ്പെടുത്തി. ട്രംപിന്റെ പേരെടുത്തു പറയാതെ ആയിരുന്നു ആ വിമര്‍ശനം.

ആസന്നമായ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ ഒബാമ അതുമായി ബന്ധപ്പെട്ട് തനിക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button