COVID 19CinemaLatest NewsNewsIndiaBollywoodEntertainment

ലഹരിമരുന്ന് കേസ് : നടി റിയ ചക്രബര്‍ത്തി ജയിലഴിക്കുള്ളിലേക്ക്

മുംബൈ : സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മാഫിയയുടെ ഇടപാടുകള്‍ പരിശോധിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോ നടി റിയ ചക്രബർത്തിയെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.

വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം റിയ ചക്രബര്‍ത്തി യെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി റിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

NCBയുടെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേയ്ക് കടന്നതോടെയാണ് ലഹരി വസ്തുക്കളുടെ ഇടപാടുകള്‍ റിയ സമ്മതിക്കുന്നത്. അതിമാരക ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും സുശാന്തിനും ഷോവിക്കിനുമൊപ്പം ലഹരിമരുന്ന് അടങ്ങിയ സിഗരറ്റ് വലിച്ചിരുന്നതായും റിയ സമ്മതിച്ചു. സുശാന്ത് അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍വെച്ചും പല പാര്‍ട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും നടി സമ്മതിച്ചു. സുശാന്തിന് പലപ്പോഴായി ലഹരിമരുന്ന് എത്തിച്ചുകൊടുത്തിരുന്നതായും റിയ സമ്മതിച്ചു.

നേരത്തെ സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്നപ്പോള്‍ താന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നായിരുന്നു റിയയുടെ പ്രതികരണം. വാട്സ്‌ആപ്പ് ചാറ്റുകളടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവന്നതോടെ എല്ലാ കള്ളത്തരങ്ങളും പൊളിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button