KeralaLatest NewsNews

സിപിഎമ്മില്‍ ആഭ്യന്തര കലഹം : രഹസ്യങ്ങള്‍ വിളിച്ച് പറഞ്ഞ് ഇ.പി.ജയരാജന്‍ : ബിനീഷ് കോടിയേരിയും ജെയ്‌സണ്‍ ജയരാജനും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തു

കൊച്ചി: സിപിഎമ്മില്‍ ആഭ്യന്തര കലഹം , രഹസ്യങ്ങള്‍ വിളിച്ച് പറഞ്ഞ് ഇ.പി.ജയരാജന്‍ . ബിനീഷ് കോടിയേരിയും ജെയ്സണ്‍ ജയരാജനും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തു.
രഹസ്യങ്ങളും കോഴ ഇടപാടുകളും മറനീക്കി പുറത്തേക്ക്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തിലും ലൈഫ് മിഷന്‍ പദ്ധതിയിലെ കോടികളുടെ അഴിമതിയിലും സിപിഎം നേതാക്കളുടെ മക്കള്‍ക്കുള്ള പങ്കാണ് വെളിയില്‍ വരുന്നത്.

Read Also :സ്വപ്‌ന സുരേഷിന് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ബന്ധം : ശക്തമായി പ്രതികരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍

ബെംഗളൂരുവിലെ ലഹരിക്കടത്തുകേസില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാനിടയാക്കിയത് മന്ത്രി ഇ.പി. ജയരാജന്റെ മകന്‍ ജയ്സണ്‍ ഒറ്റിക്കൊടുത്തതിനാലാണെന്നാണ് എതിര്‍കക്ഷികളുടെ സംശയം. ജയ്സണ്‍ ലൈഫ് മിഷന്റെ മറവില്‍ ഒരു കോടി കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നതിനും സ്വപ്നക്കൊപ്പമുള്ളത് ജയ്സണ്‍ എന്നു പറഞ്ഞ് ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനും ബിനീഷാണ് കാരണമെന്ന് ഇ.പി പക്ഷവും കരുതുന്നു.

ജയ്സണിന്റെ ആത്മമിത്രമായിരുന്ന രജീഷ് എന്നയാള്‍ ബിനീഷ് കോടിയേരിയോടൊപ്പം ചേര്‍ന്നത് ആറു മാസം മുമ്പാണ്. ഇതോടെ ബിനീഷും ജയ്സണും അകന്നു. ഇവര്‍ പരസ്പരം അറിവോടെ ചെയ്തിരുന്ന കാര്യങ്ങള്‍ പിടിച്ചെടുക്കാന്‍ മത്സരവുമായി.

ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുമ്പോള്‍ രജീഷ് കൊച്ചിയില്‍ സഹായിയായി ഉണ്ടായിരുന്നു. കോടിയേരിയുടെ കൂടി അറിവോടെ നടത്തിയ നീക്കങ്ങളിലാണ് രണ്ടാം ദിവസം ജയരാജന്റെയും മകന്‍ ജയ്സണിന്റേയും ഇടപാടുകള്‍ പുറത്തുവന്നതെന്ന് അവര്‍ കരുതുന്നു. ജയ്സണും രജീഷും ഒന്നിച്ചായിരുന്നു ഇടപാടുകള്‍. കേരളത്തിലുള്ളപ്പോള്‍ ജയ്സണ്‍ ഉപയോഗിച്ചിരുന്നത് രജീഷിന്റെ ഔഡി ക്യൂ 7 കാര്‍ ആയിരുന്നു.

ജയരാജന്‍ ഇടപെടുന്ന കേസുകളില്‍ ഒത്തുതീര്‍പ്പു വിഹിതം വാങ്ങുന്നത് ജയ്സണും രജീഷുമായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ 27 കോടി രൂപ വിഹിതം കിട്ടിയ ഒരു ഇടപാടില്‍ 13 കോടി ജയ്സണ് കിട്ടേണ്ടത് രജീഷ് കൊടുത്തില്ല. ഈ വിശ്വാസ വഞ്ചനയെ തുടര്‍ന്നാണ് ഇരുവരും പിണങ്ങിയത്. ഇതോടെ രജീഷ് ബിനീഷിനൊപ്പം ചേര്‍ന്നു.

രജീഷുമായി പിരിഞ്ഞ ജയ്സണ്‍ പിന്നെ കൂട്ടു ചേര്‍ന്നത് ആലുവ സ്വദേശി അനീഷുമായാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button