COVID 19KeralaLatest NewsNews

കോവിഡ്: തുഞ്ചന്‍ പറമ്പില്‍ ഇക്കുറി വിദ്യാരംഭം ഇല്ല

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഇക്കുറി വിദ്യാരംഭ ചടങ്ങുകൾ ഇല്ല. ചരിത്രത്തിലാദ്യമായാണ് തുഞ്ചൻപറമ്പിൽ വിദ്യാരംഭം ഇല്ലാതിരിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിവരാറുള്ള തുഞ്ചന്‍ വിദ്യാരംഭ കലോത്സവവും ഇക്കുറി ഉണ്ടാവില്ല.

Read also: മിതമായ നിരക്കിൽ കെഎസ്ആർടിസി ബസിൽ താമസ സൗകര്യം; ആദ്യ ബസ് മൂന്നാറിൽ

മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം അതി രൂക്ഷമാണ്. 1632 പേർക്കാണ് ഇന്നലെ മാത്രം ജില്ലയിൽ കോവിഡ് ബാധിച്ചത്. വൈറസ് ബാധിതരായി ചികിത്സയിൽ 8,479 പേരുണ്ട്. ജില്ലയിൽ നിരോധനാജ്ഞയും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് തുഞ്ചൻ സ്മാരക ട്രസ്റ്റ് ഇത്തരം തീരുമാനം എടുത്തത്.

ഓൺലൈൻ വഴി രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് എം.ടി. വാസുദേവന്‍നായരുടെ അനുഗ്രഹ ഭാഷണത്തിന്റെ ലിങ്ക് വിദ്യാരംഭ ദിവസം രാവിലെ നല്‍കും. കൂടാതെ സാക്ഷ്യപത്രവും അക്ഷരമാല കാര്‍ഡും ഹരിനാമകീര്‍ത്തനവും തപാലില്‍ അയച്ചുകൊടുക്കും.

shortlink

Post Your Comments


Back to top button