കുവൈത്ത് സിറ്റി: കൊറോണ വൈറസ് രോഗം ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു. പത്തനംതിട്ട തിരുവല്ല മണലിത്തറ എബ്രഹാം കുര്യന് (സാബു – 60) ആണ് വൈറസ് രോഗം ബാധിച്ചു മരിച്ചത്. 39 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിശ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത് .
ഭാര്യ – ജെസ്സി ചെറിയാന്, മക്കള്‍ – ജിത്തു, ജിതിന്. മരുമകള്‍ – റിങ്കി പുന്നൂസ്. കുടുംബവും കുവൈത്തിലാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം സുലൈബികാത്ത് ശ്മാശനത്തില്‍ സംസ്കരിച്ചു.
Post Your Comments