KeralaLatest NewsArticleNewsNews StoryEditorialWriters' Corner

ചായ കൊടുക്കുന്നതൊക്കെ ഒരു തെറ്റാണോ സാറേ ?

പരാതിക്കാർക്ക് ചായ കൊടുക്കാൻ ഏൽപ്പിച്ചതിനു പോലീസുകാരന് സസ്പെന്ഷൻ

സാൻ

പലവട്ടം പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ട്. അപ്പോഴൊക്കെ പരാതിയുമായി വന്ന പലരും മണിക്കൂറുകളോളം കാത്തുനിന്ന് ക്ഷീണിച്ചു അവശരാകുന്നതും കണ്ടിട്ടുണ്ട്. പോലീസ് സ്റ്റേഷൻ മാത്രമല്ല നമ്മുടെ ഒട്ടുമിക്ക എല്ലാ സർക്കാർ സംവിധാനങ്ങളുടെയും സ്ഥിതി ഇത് തന്നെയാണ്. അപ്പോഴൊക്കെ തോന്നിയിട്ടുണ്ട് ഒരു ചായയോ വെള്ളമോ കിട്ടിയിരുന്നെങ്കിലെന്ന്. ചായ വാങ്ങിക്കൊടുക്കുന്നത് യഥാർത്ഥത്തിൽ മനുഷ്യത്വപരമായ ഒരു കാര്യമാണ്. അത് കൊണ്ട് തന്നെ എന്തുകൊണ്ട് രഘു എന്ന പോലീസുകാരൻ അത് ചെയ്തു എന്നതിനേക്കാൾ എന്തുകൊണ്ടാണ് മറ്റാരും ഇങ്ങനെ ചെയ്യാതിരുന്നത് എന്ന് വേണം ചർച്ച ചെയ്യാൻ.

Also Read:ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

ഒരു നല്ല പോലീസുകാരന്റെ മനുഷ്യത്വപരമായ ഇടപെടൽ മാത്രമായിട്ടേ ഇതിനെക്കാണാൻ കഴിയൂ. കഴിഞ്ഞ ദിവസമാണ് പരാതിക്കാർക്ക് ചായ കൊടുക്കാൻ ആളെ ഏർപ്പാടാക്കിയെന്ന് പറഞ് രഘുവിനെ സസ്‌പെൻഡ് ചെയ്യുന്നത്. ഇതിനെത്തുടർന്ന് വലിയ പ്രശ്നങ്ങളാണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ചർച്ചകളെല്ലാം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് രഘു ഷെയർ ചെയ്ത ഫേസ്ബുക് പോസ്റ്റ് ഞാൻ കാണുന്നത്. ” മരണം കൊണ്ട് എല്ലാം അവസാനിക്കുമോ ? ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളല്ല , അവർ ചങ്കൂറ്റമുള്ളവരാണ്” എന്നായിരുന്നു രഘുവിന്റെ പോസ്റ്റ്. നന്മ ചെയ്യുന്നവരെ അഭിനന്ദിക്കാതെ അവനു സസ്‌പെൻഷൻ വാങ്ങിക്കൊടുക്കുന്ന പോലീസുകാരോട് വലിയ രീതിയിലുള്ള എതിർപ്പുകളാണ് സോഷ്യൽ മീഡിയകളിലും മറ്റും ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. രഘുവിന്റെ മാനസിക സംഘര്ഷൾ എല്ലാം തന്നെ ഈ വാക്കുകളിൽ വ്യക്തമാണ് അതുകൊണ്ട് തന്നെ അധികാരപ്പെട്ടവരുടെ ഭാഗത്തുനിന്നും കൃത്യമായ ഒരു പ്രതികരണവും നീതിയും ഇതിൽ ഉണ്ടായേ മതിയാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button