KeralaLatest News

‘തിരുവനന്തപുരത്ത് യുഡിഎഫിന് ഒറ്റ സീറ്റ് മാത്രം’; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

എല്ലാ കണക്കുകൂട്ടലുകളും മഞ്ചേശ്വരം, നേമം, കോന്നി എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്ക് അനുകൂലമായ ഫലം ഉണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി എണ്‍പത്തിയഞ്ചോ അതിലധികമോ സീറ്റുകള്‍ നേടാന്‍ സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട് തിരുവനന്തപുരത്ത് കോവളം മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫ് വിജയിക്കുക എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ജില്ലയിലെ മറ്റ് സീറ്റുകളിലെല്ലാം എല്‍ഡിഎഫ് വിജയം നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഇത്തവണ 93 സീറ്റുകള്‍ വരെ നേടാന്‍ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. സിറ്റിംഗ് സീറ്റുകളില്‍ 90 ശതമാനവും നിലനിര്‍ത്താനാവുമെന്നാണ് മുന്നണി കരുതുന്നുണ്ട്. അതേസമയം എല്ലാ കണക്കുകൂട്ടലുകളും മഞ്ചേശ്വരം, നേമം, കോന്നി എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്ക് അനുകൂലമായ ഫലം ഉണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

എന്നാൽ അത് ഉണ്ടാവില്ല എന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.
മഞ്ചേശ്വരത്തും കോന്നിയിലുമായാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ മത്സരിച്ചത്. കഴക്കൂട്ടത്ത് 5000-10,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാനാവുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തുന്നുണ്ട്.

read also: അനില്‍ ദേശ്‌മുഖിന് തിരിച്ചടി; സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല, കൂടുതൽ മന്ത്രിമാർ രാജിവെക്കേണ്ടി വരും

കഴക്കൂട്ടത്ത് എല്‍ഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രന്‍, യുഡിഎഫിന്റെ എസ്‌എസ് ലാല്‍, എന്‍ഡിഎയുടെ ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് മത്സരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലിലാകട്ടെ, എല്‍ഡിഎഫിന്റെ ആന്റണി രാജു, യുഡിഎഫിന്റെ വിഎസ്‌ ശിവകുമാര്‍, എന്‍ഡിഎയുടെ കൃഷ്ണകുമാര്‍ എന്നിവര്‍ തമ്മിലാണ് മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button