COVID 19KeralaLatest NewsNewsIndiaInternational

വി മുരളീധരന്റെ കൃത്യമായ ഇടപെടൽ: സൗദിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഷിൻസിയുടെയും അശ്വതിയുടെയും മൃതദേഹം നാട്ടിലെത്തിക്കും

ഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കോൺസുലേറ്റിനോട് നിർദേശിച്ചതായി അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: സൗദി അറേബ്യയിലെ നജ്റാനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ജിദ്ദയിലെ കോൺസുൽ ജനറൽ ശ്രീ.ഷാഹിദ് ആലമുമായി കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി. നഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കോൺസുലേറ്റിനോട് നിർദേശിച്ചതായി അദ്ദേഹം അറിയിച്ചു.

സൗദി അറേബ്യയിലെ നജ്റാനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സുമാരായ ഷിൻസിക്കും അശ്വതിയ്ക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മുരളീധരൻ കാര്യങ്ങൾ വിശദീകരിച്ചത്. കൊല്ലപ്പെട്ട ഷിൻസിയുടെയും അശ്വതിയുടെയും കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:ലഡാക്ക് അതിര്‍ത്തിയില്‍ പിടിച്ചുനില്‍ക്കാനാകാതെ ചൈനീസ് പട്ടാളം: 90 ശതമാനം പട്ടാളക്കാരെയും മാറ്റി

‘ഇരുവരുടെയും കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിച്ചു.ഏറെ വേദനയോടെയാണ് ഇന്നലെ നഴ്സുമാർ നേരിട്ട ദുരന്തവാർത്ത കേട്ടത്. ജിദ്ദയിലെ കോൺസുൽ ജനറൽ ശ്രീ.ഷാഹിദ് ആലമുമായി അപകടത്തെക്കുറിച്ച് സംസാരിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കോൺസുലേറ്റിനോട് നിർദേശിച്ചു. പോലീസ്, ആശുപത്രി, തദ്ദേശഭരണ സ്ഥാപനം എന്നിവയുടെ ക്ലിയറൻസ് ലഭിക്കേണ്ടതുണ്ട്. പരുക്കേറ്റ മറ്റ് മലയാളികളുടെ ചികിൽസയടക്കമുള്ള കാര്യങ്ങളിലും കോൺസുലേറ്റിനോട് വിവരങ്ങൾ നൽകാൻ നിർദേശിച്ചു.’- മുരളീധരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button