Latest NewsNewsIndia

ഒരു കോടി രൂപ വിലമതിക്കുന്ന വാൾ: തിരുപ്പതി വെങ്കിടേശ്വരന് കാണിക്കയായി സമർപ്പിച്ച് വ്യവസായി

ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വരന് ഒരു കോടി രൂപ വിലമതിക്കുന്ന വാൾ വഴിപാടായി സമർപ്പിച്ച് വ്യവസായി. ഹൈദരാബാദിലെ വ്യവസായിയാണ് ക്ഷേത്രത്തിൽ വാൾ വഴിപാടായി സമർപ്പിച്ചത്. സ്വർണത്തിലും വെള്ളിയിലും തീർത്ത വാളിന് അഞ്ച് കിലോഗ്രാം ഭാരമുണ്ട്. രണ്ട് കിലോ സ്വർണവും മൂന്ന് കിലോ വെള്ളിയുമാണ് വാൾ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.

Read Also: വാര്‍ത്തയറിഞ്ഞത് മാധ്യമങ്ങളിലൂടെ, എ.കെ ശശീന്ദ്രന്റെ ഇടപെടലിനെക്കുറിച്ച് അറിയില്ലെന്ന് എ. വിജയരാഘവന്‍

തിങ്കളാഴ്ച്ചയാണ് വ്യവസായി ക്ഷേത്രത്തിന് വാൾ കൈമാറിയത്. തിരുമല-തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണൽ എക്സിക്യൂട്ടീവ് ഓഫീസർ എ വെങ്കടധർമ്മ റെഡ്ഡിയാണ് വാൾ ഏറ്റുവാങ്ങിയത്. കോയമ്പത്തൂരിലെ പേരുകേട്ട സ്വർണപ്പണിക്കാരാണ് വാൾ നിർമ്മിച്ചത്. ആറുമാസക്കാലമെടുത്താണ് വാളിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 2018 തേനിയിൽ നിന്നുള്ള ഒരു വ്യവസായിയും സ്വർണ്ണത്തിൽ തീർത്ത ഒരു വാൾ കാണിക്കയായി ക്ഷേത്രത്തിന് നൽകിയിരുന്നു. ആറ് കിലോ സ്വർണം കൊണ്ട് തയ്യാറാക്കിയ വാളിന് ഏകദേശം 1.75 കോടി രുപയാണ് മൂല്യം.

Read Also: സുപ്രീം കോടതി വടിയെടുത്തു, സർക്കാർ തീരുമാനം മാറ്റി: വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button