Latest NewsKeralaNewsIndia

പാക്കിസ്ഥാനിലേക്ക് പഠനത്തിനായി പോകുന്ന ചെറുപ്പക്കാരില്‍ ഏറെയും തീവ്രവാദികളായി മാറുന്നു: ജമ്മു ഡിജിപി

അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരാള്‍ പാക്കിസ്ഥാനില്‍ പഠിക്കാന്‍ പോയ മകനാണെന്ന് ഷോപിയാനിലെ ഒരു കുടുംബം വ്യക്തമാക്കിയിട്ടുണ്ട്

ശ്രീനഗര്‍: പാക്കിസ്ഥാനിലേക്ക് സ്റ്റുഡന്റ് വിസയോ ടൂറിസ്റ്റ് വിസയോ എടുത്ത് ജമ്മു കശ്മീരിക്ക് പോകുന്ന ചെറുപ്പക്കാരില്‍ ഏറെയും തീവ്രവാദികളായി മാറുന്നുവെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് വ്യക്തമാക്കി. പാക്കിസ്ഥാൻ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ സുരക്ഷാ പരിശോധന കൂടുതല്‍ കർശനമാക്കുന്നതിനെക്കുറിച്ച് സംസാരിക്കവേയാണ് ഡിജിപി ഇക്കാര്യം വിശദീകരിച്ചത്.

പാക്കിസ്ഥാനിലേക്ക് നിരവധി യുവാക്കള്‍ ടൂറിസ്റ്റ് വിസയോ, സ്റ്റുഡന്റ് വിസയോ എടുത്ത് 2017-18 കാലയളവില്‍ പോയിട്ടുണ്ട്. ഇക്കൂട്ടത്തിൽ 57 പേര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. ഇതിൽ 17 പേര്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയറുന്നതിനിടെ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരാള്‍ പാക്കിസ്ഥാനില്‍ പഠിക്കാന്‍ പോയ മകനാണെന്ന് ഷോപിയാനിലെ ഒരു കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. ജമ്മു കശ്മീര്‍ സ്വദേശികളായ പതിമൂന്ന് യുവാക്കൾ പാക്കിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട് കശ്മീരിൽ നിന്നുള്ള മറ്റുപതിനേഴ് പേർ നിരീക്ഷണത്തിലാണെന്നും ഡിജിപി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button