Latest NewsNewsInternational

പെൺകുട്ടിയെ കൂട്ടംചേർന്ന് ആക്രമിച്ച സംഭവത്തിൽ 400 പേർക്കെതിരെ കേസെടുത്ത് പോലീസ്

ലാഹോർ: പാകിസ്താനിൽ സ്വാതന്ത്ര്യദിനത്തിൽ പെൺകുട്ടിയെ കൂട്ടംചേർന്ന് ആക്രമിച്ച സംഭവത്തിൽ 400 പേർക്കെതിരെ കേസെടുത്ത് ലാഹോർ പോലീസ്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പാക് പ്രധാനമന്ത്രിയും പഞ്ചാബ് മുഖ്യമന്ത്രിയും ആൾക്കൂട്ടത്തിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു.

Read Also : അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി ഇന്ത്യ : വ്യോമസേന വിമാനം കാബൂളിൽ 

മിനാരി പാകിസ്താന് സമീപം ആസാദി ചൗക്കിലായിരുന്നു സംഭവം. നൂറുക്കണക്കിനാളുകൾ ചേർന്ന് പെൺകുട്ടിയെ വലിച്ചിഴക്കുകയും ഉപദ്രവിക്കുകയും മുകളിലേക്ക് തൂക്കിയെറിഞ്ഞ് ആസ്വദിക്കുകയുമായിരുന്നു. ചിലർ പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചൂരുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് പ്രചരിച്ചത്.

ടിക്ക്‌ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ചില ചെറുപ്പക്കാർ ചേർന്ന് പെൺകുട്ടിയെ കളിയാക്കാൻ തുടങ്ങിയതോടെയാണ് സംഭവങ്ങളുടെ ആരംഭം. കളിയാക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ പെൺകുട്ടി മിനാരി-പാകിസ്താൻ പാർക്കിന്റെ പുറത്തേക്ക് ഓടി. എന്നാൽ പിറകെ വന്ന സംഘം പെൺകുട്ടിയെ ബലമായി പിടികൂടി ഉപദ്രവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button