KeralaLatest NewsNews

കോൺഗ്രസിനെ വെല്ലാൻ കെൽപ്പുള്ള ഒരു പാർട്ടിയും പണ്ട് കേരളത്തിലും ഇന്ത്യയിലും ഉണ്ടായിരുന്നില്ല: കെ.മുരളീധരൻ

പാർട്ടി എന്താണെന്ന് പോലും അറിയാത്തവരാണ് ജംബോ കമ്മിറ്റികൾ വന്നപ്പോൾ അതിന്റെ ഭാരവാഹികളായത്

കോഴിക്കോട് : കോൺ​ഗ്രസിന്റെ തകർച്ചയ്ക്ക് ഒരു നേതാവിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് കെ മുരളീധരൻ. കോഴിക്കോട് ഡിസിസി പ്രസിഡന്റായി കെ.പ്രവീൺകുമാർ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോൺഗ്രസിൽ ഗ്രൂപ്പിന്റെ പേരിലുള്ള വീതംവയ്പ്പ് ഇനിയുണ്ടാകില്ല. പണ്ടും കോൺഗ്രസിൽ ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. അന്ന് കോൺഗ്രസിനെ വെല്ലാൻ കെൽപ്പുള്ള ഒരു പാർട്ടി പോലും കേരളത്തിലും ഇന്ത്യയിലും ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഒരു മുറിയിലാണ് ചേരുന്നത്. കേരളത്തിൽ തുടർച്ചയായ രണ്ടാം വട്ടവും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഗ്രൂപ്പിന്റെ പേരിലുള്ള വീതം വയ്പ്പാണ് പാർട്ടിയെ ക്ഷയിപ്പിച്ചത്’- മുരളീധരൻ പറഞ്ഞു.

Read Also  :  അധ്യാപികയും 14 വയസ്സുള്ള മകനും കൊല്ലപ്പെട്ട നിലയിൽ: മകന്റെ ട്യൂഷൻ ടീച്ചർ സംശയ നിഴലിൽ, പിതാവിനെ ചോദ്യം ചെയ്തു

പാർട്ടി എന്താണെന്ന് പോലും അറിയാത്തവരാണ് ജംബോ കമ്മിറ്റികൾ വന്നപ്പോൾ അതിന്റെ ഭാരവാഹികളായത്. തിരഞ്ഞെടുപ്പിൽ വീടുകളിൽ അഭ്യർത്ഥന എത്തിക്കാൻ പോലും ആളുണ്ടായില്ല. എന്നാൽ, ബൂത്തിന്റെ കണക്ക് പറഞ്ഞ് പലരും പണം വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് തോറ്റു എന്നതിലല്ല. എങ്ങിനെ 41 സീറ്റിൽ ജയിച്ചു എന്നതാണ് അത്ഭുതം. സർക്കാർ കിറ്റ് കൊടുത്തത് കൊണ്ടാണ് നമ്മൾ തോറ്റതെന്ന് പറയുന്നു. വടകരയിലും കൊടുവള്ളിയിലും ഹരിപ്പാടും പറവൂരുമെല്ലാം കിറ്റ് കൊടുത്തില്ലേ. എന്നിട്ടും അവിടെ എങ്ങനെ ജയിച്ചു എന്നും മുരളീധരൻ ചോദിച്ചു. താഴേത്തട്ടിൽ പ്രവർത്തകർ ഇല്ലാത്തതാണ് ഇതിന് കാരണമെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ, കോൺഗ്രസിലെ പ്രശ്‌നങ്ങൾ എല്ലാം അവസാനിച്ചു എന്നും ഇനി മുഖ്യശത്രുക്കളായ ബിജെപിയോടും സിപിഎമ്മിനോടും പോരാടുകയാണ് ലക്ഷ്യമെന്നും മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button