COVID 19Latest NewsNewsInternational

പാർശ്വഫലങ്ങളില്ല, മരണ നിരക്ക് കുറയ്‌ക്കും: കോവിഡിനെതിരെയുള്ള മരുന്നിൻ്റെ ക്ലിനിക്കൽ പരീക്ഷണം വിജയകരമെന്ന് കമ്പനി

വാഷിങ്ടൺ : കോവിഡ് പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ നൽകിയ മരുന്ന് വിജയകരമെന്ന് അമേരിക്കൻ മരുന്ന് നിർമാണ കമ്പനിയായ മെർക്ക്. തങ്ങൾ വികസിപ്പിച്ച ‘മൊൽനുപൈറവീർ’ എന്ന മരുന്ന് കോവിഡ് രോഗികളിലെ മരണനിരക്ക് കുറയ്ക്കാനും ആശുപത്രിവാസത്തിൻ്റെ ദൈർഘ്യം കുറയ്ക്കാനും സഹായിക്കുമെന്നും കമ്പനി പറയുന്നു.

775 പേരിലാണ് മരുന്നിന്റെ പരീക്ഷണം നടത്തിയത്. ഇവരിൽ 7.3 ശതമാനം പേർക്ക് മാത്രമാണ് ആശുപത്രിവാസം വേണ്ടിവന്നത്. മരുന്ന് കഴിച്ചവരാരും മരിച്ചില്ല. ഗുളിക രൂപത്തിലുള്ള ‘മോൽനുപൈറവീർ’ വൈറസിന്റെ ജനിതകഘടനയെ തകരാറിൽ ആക്കുകയും അതുവഴി രോഗം വ്യാപിക്കുന്നത് തടയുകയുമാണ് ചെയ്യുന്നതെന്നും മെർക്ക് വ്യക്തമാക്കുന്നു.

Read Also  :  പ്രീമിയർ ലീഗിൽ യുണൈറ്റഡും ചെൽസിയും ഇന്നിറങ്ങും: സൂപ്പർ സൺഡേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും നേർക്കുനേർ

ഇതുവരെയുള്ള മരുന്നുകൾ കോവിഡ് വൈറസിന്റെ പ്രോട്ടീനെ ആക്രമിക്കുന്നതായിരുന്നെങ്കിൽ ‘മോൽനുപൈറവീർ’ ലക്ഷ്യം വയ്ക്കുന്നത് വൈറസിലെ എൻസൈമിനെയാണ്. പകർപ്പുകൾ സൃഷ്ടിക്കാൻ വൈറസ് ഉപയോഗിക്കുന്ന എൻസൈമിനെ നശിപ്പിക്കുക വഴി ശരീരത്തിൽ രോഗം വ്യാപിക്കുന്നത് ഫലപ്രദമായി തടയാനാകുമെന്നും മെർക്ക് അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button