KollamKeralaLatest NewsNews

തെരുവുനായ്ക്കളുടെ ആക്രമണം : ഭിന്നശേഷിക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു

കേൾക്കാനും സംസാരിക്കാനും കഴിയാത്തയാളാണ് രാജു

ശാസ്‌താംകോട്ട : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. ശൂരനാട് വടക്ക് നടുവിലേമുറി പണിക്കശേരിൽ വടക്കത്തിൽ പാർവതിയുടെയും പരേതനായ കുമാരന്റെയും മകൻ രാജു (54) ആണ് മരിച്ചത്.

കേൾക്കാനും സംസാരിക്കാനും കഴിയാത്തയാളാണ് രാജു. ദിവസങ്ങൾക്ക് മുമ്പ് കണ്ണമം കവലയിൽ നിന്ന് വീട്ടിലേക്ക് സന്ധ്യയ്ക്ക് മടങ്ങുമ്പോഴായിരുന്നു നായ്ക്കൂട്ടം രാജുവിനെ ആക്രമിച്ചത്. ആളുകൾ ഓടിക്കൂട്ടിയപ്പോഴേക്കും രാജുവിന്റെ തല, കൈകാലുകൾ, പുറം ഭാഗങ്ങൾ എന്നിവയിൽ നായ്ക്കൾ കടിച്ചു ഗുരുതരമായി മുറിവേൽപ്പിച്ചിരുന്നു.

Read Also : ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം : സംസ്ഥാനത്ത് ഇന്ന് തീവ്രമഴ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഉടൻ ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടാഴ്ചയോളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടന്നു. എന്നാൽ കഴിഞ്ഞ ദിവസം സ്ഥിതി ഗുരുതരമാവുകയും മരിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button