Latest NewsNewsBeauty & StyleLife StyleFood & CookeryHealth & Fitness

ചൂടുവെള്ളം കുടിച്ചാൽ ലഭിക്കുന്നത് ഈ ​ഗുണങ്ങൾ

രാവിലെ വെറും വയറ്റിൽ ഒരു ​ഗ്ലാസ് ചൂടുവെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വെള്ളം. വെറും വയറ്റിൽ ചൂടുവെള്ളം കുടിച്ചാൽ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

പച്ചവെള്ളത്തേക്കാള്‍ കൂടുതല്‍ ഗുണം നല്‍കുന്നത് ചൂടുവെള്ളമാണ്. ബുദ്ധി ഉണര്‍വ്വ് നല്‍കുന്നതിനും ചർമ്മസംരക്ഷണത്തിനുമെല്ലാം ചൂടുവെള്ളം കുടിക്കുന്നത് ഏറ്റവും നല്ലതാണ്. ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിന് നമ്മുടെ മെറ്റബോളിസം ഉയര്‍ത്താന്‍ സാധിക്കുന്നു. ദഹനം കൃത്യമാക്കുന്നതിന് എല്ലാ വിധത്തിലും സഹായിക്കുന്ന ഒന്നാണ് ഇളം ചൂടുള്ള വെള്ളം. വെറും വയറ്റിൽ ചൂടുവെള്ളം കുടിച്ചാൽ ലഭിക്കുന്ന മറ്റ് ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു

വെറും വയറ്റിൽ ചൂടുവെള്ളം കുടിച്ചാൽ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഡയറ്റ് ചെയ്യുന്നവർ നിർ‌ബന്ധമായും ചൂടുവെള്ളം കൂടുതൽ കുടിക്കുക. ചൂടുവെള്ളം പേശികളിലും മറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

Read Also  :  കണ്ണൂരിൽ എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്തി ഇ.ഡി: പ്രതിഷേധവുമായി പ്രവർത്തകർ

എല്ലിന്റെ ആരോഗ്യത്തിന് നല്ലത്

എല്ലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഒരിക്കലും പച്ചവെള്ളം കുടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കുക.

നൈട്രേറ്റ് സാന്നിധ്യം

വെള്ളത്തില്‍ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചൂടാക്കിയ വെള്ളം വീണ്ടും ചൂടാക്കുമ്പോൾ നൈട്രേറ്റ് പലപ്പോഴും നൈട്രോസാമിന്‍സ് ആയി മാറുന്നു. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് വിഷമായി മാറുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിനുണ്ടാക്കുന്ന അപകടം ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

Read Also  :   ആക്രമണത്തിനു തിരിച്ചടിച്ച് മ്യാൻമർ സൈന്യം : കത്തിച്ചു കൊന്നത് 11 പേരെ

ഹൃദയത്തെ കാത്ത് സൂക്ഷിക്കും

ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാൻ ചൂടുവെള്ളം സഹായിക്കുന്നു. നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന അവസ്ഥകള്‍ പലപ്പോഴും മരണത്തിലേക്ക് എത്തിക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള ഓക്‌സിജന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് ഒരിക്കലും വെള്ളം കുടിക്കാതിരിക്കരുത്. നല്ലതു പോലെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

ബുദ്ധിക്ക് ഉണര്‍വ്വ്

ബുദ്ധിക്ക് ഉണര്‍വ്വ് കിട്ടാൻ ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഇത് പലപ്പോഴും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉന്‍മേഷവും ഉണര്‍വ്വും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചൂടുവെള്ളത്തിന്റെ ഗുണം ബുദ്ധി വര്‍ദ്ധിപ്പിക്കുന്നതിനും അല്‍ഷിമേഴ്‌സ് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു ചൂടുവെള്ളം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button