KollamKeralaNattuvarthaLatest NewsNews

പോത്തൻകോട്​ കൊലപാതക കേസിലെ പ്രതിയെ തിരഞ്ഞുപോയ പൊലീസുകാരന് വള്ളം മറിഞ്ഞ്​ ദാരുണാന്ത്യം

എസ്​.എ.പി ബറ്റാലിയനിലെ ബാലുവാണ്​ മരിച്ചത്

തിരുവനന്തപുരം: പോത്തൻകോട്​ സുധീഷ്​ വധക്കേസിലെ പ്രതിയെ തിരഞ്ഞുപോയ പൊലീസ്​ സംഘത്തിന്‍റെ വള്ളം മറിഞ്ഞ്​ പൊലീസുകാരന് ദാരുണാന്ത്യം. എസ്​.എ.പി ബറ്റാലിയനിലെ ബാലുവാണ്​ മരിച്ചത്​​. കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിന്​ വേണ്ടിയുള്ള തിരച്ചിലിനിടെയാണ്​ അപകടമുണ്ടായത്.

വർക്കല ശിവഗിരി പതിയക്കടവിലാണ്​ വള്ളം മുങ്ങിയത്. വർക്കല സി.ഐ അടക്കം അഞ്ചുപേരാണ്​ വള്ളത്തിൽ​ ഉണ്ടായിരുന്നത്​. നാലുപേർ നീന്തി രക്ഷപ്പെട്ടു. തെരച്ചി​ലിനൊടുവിൽ​ ബാലുവിനെ കണ്ടെത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ‘ട്രംപ് ഭരണകൂടം കോവിഡ് പ്രതിരോധം മനപ്പൂർവം അട്ടിമറിക്കാൻ ശ്രമിച്ചു’ : റിപ്പോർട്ട്

പോത്തൻകോട്​ സുധീഷ്​ കൊലപാതക കേസിലെ പത്ത്​ പ്രതികളെ കഴിഞ്ഞദിവസങ്ങളിലായി പൊലീസ്​ പിടികൂടിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണ്​ ഒട്ടകം രാജേഷ്​. ഇയാൾ ദിവസങ്ങളായി ഒളിവിലാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button