KeralaCinemaMollywoodLatest NewsNewsEntertainment

അതേസമയം പ്രമുഖ സിനിമാപ്രേമി ‘കിടു ആംബിയൻസ്, ഇന്ന് തന്നെ മിന്നൽ മുരളി കാണാം’: പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുകയാണ്. ഇതുവരെയായി സംസ്ഥാനത്തെങ്ങും നിരവധി ഗുണ്ടാ അക്രമങ്ങള്‍ നടന്ന് കഴിഞ്ഞു. ഇന്നലെ എറണാകുളം കരിമകള്‍ ചെങ്ങനാട്ട് കവലയില്‍ ഗുണ്ടാ അക്രമണത്തില്‍ നാല് പേര്‍ക്കാണ് വെട്ടേറ്റത്. കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലും ആക്രമണമുണ്ടായി. സി.പി.എം സി.പി.ഐ സംഘർഷവും വാർത്തയായി. ആക്രമണം കത്തി നിൽക്കുന്ന സമയത്ത് പ്രമുഖ സിനിമാപ്രേമി ഇന്ന് മിന്നൽ മുരളി കാണാനുള്ള തീരുമാനത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് പറയാതെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.

Also Read:നാടിന്റെ അഭിമാനമായി ഒളിമ്പ്യൻ മീരാഭായ് ചാനു : ഒന്നരക്കോടി ഉപഹാരം നൽകി യോഗി ആദിത്യനാഥ്

‘കൊച്ചിയിൽ ഗുണ്ടാ വിളയാട്ടം, 4 പേരെ വെട്ടി, സി.പി.ഐ.എംകാർ രണ്ട് സി.പി.ഐക്കാരെ വെട്ടി, കിഴക്കമ്പലത്ത് ‘സാബു മുതലാളിയുടെ’ അന്യ സംസ്ഥാന തൊഴിലാളികൾ പോലീസുകാരെ അക്രമിച്ച് ജീപ്പിന് തീയിട്ടു. അതേസമയം പ്രമുഖ സിനിമാപ്രേമി, ‘കിടു ആംബിയൻസ്, ഇന്ന് തന്നെ മിന്നൽ മുരളി കാണാം’, രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. കത്തി നില്‍ക്കുന്ന പല സംഭവങ്ങളും കേരളത്തില്‍ നടക്കുമ്പോള്‍ രാത്രി മുഖ്യമന്ത്രി ഒരു സിനിമ കാണുന്നുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് റിയാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസ പോസ്റ്റ്.

അതേസമയം, ദിവസം രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍‌ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. അതേസമയം ഈ സംഭവത്തിനു പിന്നാലെ പോലീസുകാർക്കും സർക്കാർ സംവിധാനങ്ങൾക്കും നേരെ വിമർശനം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button