Latest NewsCricketNewsSports

പൂജാരയുടെ ബാറ്റിംഗ് ശൈലിയെ സെവാഗിനോട് ഉപമിച്ച് ഐപിഎല്‍ ടീം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിലെ പൂജാരയുടെ ബാറ്റിംഗ് ശൈലിയെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനോട് ഉപമിച്ച് ഐപിഎല്‍ ടീം പഞ്ചാബ് കിംഗ്‌സ്. ട്വിറ്ററിലൂടെയായിരുന്നു പഞ്ചാബ് പൂജാരയെ സെവാഗിനോട് ഉപമിച്ചത്.

മോശം ഫോമിന്റെ പേരില്‍ ഏറെ പഴി കേട്ടിരുന്ന പൂജാര എന്നാല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ പൂജാര വെറും 62 പന്തിലാണ് അര്‍ദ്ധ സെഞ്ച്വറി തികച്ചത്. 53 റണ്‍സ് നേടിയതിനു ശേഷമാണു പൂജാര പുറത്തായത്.

Read Also:- എല്ലുകളിലെ അമിത വണ്ണം നിയന്ത്രിക്കാന്‍ ‘ഇഞ്ചി’

ഈ ട്വീറ്റ് ഏറ്റെടുത്ത ആരാധകര്‍ വരുന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ പൂജാരയെ പഞ്ചാബ് വാങ്ങുന്നോ എന്നാണ് പഞ്ചാബിനോട് തിരിച്ച് ചോദിച്ചത്. പക്ഷേ ഇതിനോട് ടീം ഇതുവരെ പ്രതികരിച്ചിട്ടില്ല. മൂന്നാം ദിനം പകച്ചു നിന്ന ഇന്ത്യയെ പൂജാര- രഹാനെ സഖ്യമാണ് കര കയറ്റിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button