KeralaLatest NewsNews

കൂടെ നടന്ന് എന്ത് നെറികെട്ട പണിയും കാണിക്കാന്‍ മടിയില്ലാത്ത ഗജഫ്രോഡാണ് ‘ക്ലിപ്പ് റിലീസര്‍ സംവിധായകന്‍’: സംഗീത ലക്ഷ്മണ

അവധി ദിവസം പ്രത്യേക സിറ്റിംഗ് നടത്തിയാണ് കേരളാ ഹൈക്കോടതി അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ചത്. ഹോ

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി രംഗത്തു വന്ന സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ വിമർശനവുമായി അഭിഭാഷകയായ സംഗീത ലക്ഷ്മണ. വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത, കൂടെ നടന്ന് ഒപ്പം കൂടിയിരുന്ന് എന്ത് നെറികെട്ട പണിയും കാണിക്കാന്‍ മടിയില്ലാത്ത ഒരു ഗജഫ്രോഡാണ് ഇപ്പറഞ്ഞ ‘ക്ലിപ്പ് റിലീസര്‍ സംവിധായകന്‍’ എന്ന കാര്യത്തില്‍ തനിക്ക് സംശയമില്ല. അങ്ങനെയൊരു ഗജഫ്രോഡിന്റെ പുറകെയാണ്, അവന്റെ വാക്കുകളും പ്രവര്‍ത്തികളും ചുവടുപിടിച്ചാണ് ഇന്നാട്ടിലെ മാധ്യമക്കാരും , കേരളത്തിന്റെ പോലീസ് ക്രൈംബ്രാഞ്ചും എന്തിനധികം കേരളത്തിന്റെ ഹൈക്കോടതി പോലുമെന്നും സംഗീത ലക്ഷ്മണ ഫേസ്ബുക്കില്‍ കുറിച്ചു.

read also: പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവെച്ച് ചരിത്രം സൃഷ്ടിച്ച ഡോക്ടര്‍ മുഹമ്മദ് മന്‍സൂറിന് വീട്ടില്‍ നിന്ന് തിരിച്ചടി

കുറിപ്പിന്റെ പൂര്‍ണരൂപം,

സിനിമ സംവിധാനം ചെയ്യാന്‍ വേണ്ടി ദിലീപില്‍ നിന്ന് പലപ്പോഴായി പണം കൈപറ്റിയിട്ടുണ്ട് എന്ന് ബാലചന്ദ്രകുമാര്‍. ദീലീപിന്റെ പണം ഉപയോഗിച്ച്‌ തിന്നും കുടിച്ചും കഴിഞ്ഞിരുന്ന കാലത്ത് ഈ ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്ത ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവിടുന്നതിന് മുന്‍പ് താന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയതായി ദിലീപിനെ അറിയിച്ചിരുന്നു പോലും. അതിന് ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് പോലും .

ഇത്രയും ശരിയാണെങ്കില്‍, വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത, കൂടെ നടന്ന് ഒപ്പം കൂടിയിരുന്ന് എന്ത് നെറികെട്ട പണിയും കാണിക്കാന്‍ മടിയില്ലാത്ത ഒരു ഗജഫ്രോഡാണ് ഇപ്പറഞ്ഞ ‘ക്ലിപ്പ് റിലീസര്‍ സംവിധായകന്‍’ എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. അങ്ങനെയൊരു ഗജഫ്രോഡിന്റെ പുറകെയാണ്, അവന്റെ വാക്കുകളും പ്രവര്‍ത്തികളും ചുവടുപിടിച്ചാണ് ഇന്നാട്ടിലെ മാധ്യമക്കാരും , കേരളത്തിന്റെ പോലീസ് ക്രൈംബ്രാഞ്ചും എന്തിനധികം പറയേണ്ടൂ…. കേരളത്തിന്റെ ഹൈക്കോടതി പോലും! അവധി ദിവസം പ്രത്യേക സിറ്റിംഗ് നടത്തിയാണ് കേരളാ ഹൈക്കോടതി അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ചത്. ഹോ ! എന്റെ ചോദ്യങ്ങളിതാണ്; ചോദ്യങ്ങള്‍ ഇന്നാട്ടിലെ മാധ്യമക്കാരോടും, കേരളാ പോലീസിന്റെ ക്രൈം ബ്രാഞ്ചിനോടും കേരളത്തിന്റെ ഹൈക്കോടതിയോടുമാണ്.

സിനിമ സംവിധാനം ചെയ്യാനുള്ള കണക്കില്‍ ദിലീപില്‍ നിന്ന് കൈപറ്റിയ തുകയുടെ പകുതിയെങ്കിലും സിനിമയില്‍ നിന്ന് പിന്‍മാറിയപ്പോള്‍ ‘ക്ലിപ്പ് റിലീസര്‍ സംവിധായകന്‍’ ദിലീപിന് തിരിച്ചു കൊടുത്തിരുന്നോ? വിശ്വാസ്യയോഗ്യനാണ് ഗജഫ്രോഡല്ല ബാലചന്ദ്രകുമാര്‍ എങ്കില്‍ ദിലീപിന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ പണം തിരികെ കൊടുക്കുകയല്ലേ ദിലീപിനെതിരെ പരാതി കൊടുക്കുന്നതിന് മുന്‍പ് ബാലചന്ദ്രകുമാര്‍ ചെയ്യേണ്ടത് ? അങ്ങനെയല്ല ഗജഫ്രോഡ് ചെയ്തത് എങ്കില്‍ ഈ നാട് എന്തിനാണ് അങ്ങനൊരു ഗജഫോഡിന് വേണ്ടി ഇത്രയും സമയം ചിലവഴിക്കുന്നത്? ലക്ഷകണക്കിന് കേസുകള്‍ പരിഗണനയ്ക്കായി കെട്ടികിടക്കുന്ന ഹൈക്കോടതി ഒരു അവധി ദിവസം മുഴുവന്‍ ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായി കൊണ്ട് ഇത്തരമൊരു ഗജഫ്രോഡിന്റെ ചെയ്തികള്‍ ആദരിച്ചത് എന്തിനായിരുന്നു, എന്ത് അത്യാസന്നതയാണ് എന്ത് വൈശിഷ്ട്യമാണ് ഇപ്പറഞ്ഞ കേസിനുള്ളത്?

സംഗീതയുടെ സംശയവചനങ്ങള്‍ 45:52# ദിലീപിനെ നേരില്‍ കാണാനും പരിചയപ്പെടാനും എനിക്ക് ഏറെ ആഗ്രഹമുണ്ടെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. എന്നെങ്കിലും സാധിച്ചാല്‍ അടുത്തു നിര്‍ത്തി ചെവിക്ക് പിടിച്ച്‌ നല്ല കിഴുക്ക് വെച്ചു കൊടുക്കും ഞാന്‍. ഒത്താല്‍ കുനിച്ചു നിര്‍ത്തി മുതുക് നോക്കി രണ്ടിടിയും കൊടുക്കണമെന്നുണ്ട് എനിക്ക് ദിലീപിനിട്ട്. ഗജഫ്രോഡൊരുത്തനെ പരമനാറിയൊരുത്തനെ വീട്ടില്‍ കയറ്റിയതിനും കൂടെ കൊണ്ടു നടന്നതിനും കൂട്ടത്തില്‍ പിടിച്ചിരുത്തിയതിനും. ന്റ പൊന്നു ദിലീപേ, എന്റെ കണ്‍വെട്ടത്തൊന്നും വരാതെ മാറി നടന്നോ നീയ്യ് ട്ടാ! എന്ന് സ്വന്തം, ഒരു ദീലീപ് ഭക്ത – സംഗീതാ ലക്ഷ്മണ

shortlink

Related Articles

Post Your Comments

Related Articles


Back to top button