Latest NewsInternational

പാകിസ്ഥാന് ചൈന സ്പേസ് സെന്റർ നിർമ്മിച്ചു നൽകുന്നു : കൂടുതൽ ഉപഗ്രഹങ്ങളും നൽകുമെന്ന് റിപ്പോർട്ട്

ബെയ്ജിംഗ്: പാകിസ്ഥാനുമായുള്ള ബഹിരാകാശ സഹകരണം വർധിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ചൈന. വെള്ളിയാഴ്ചയാണ്‌ ചൈന ഈ പ്രഖ്യാപനം നടത്തിയത്. ഈ പദ്ധതിയിൽ, പാകിസ്ഥാൻ ബഹിരാകാശ കേന്ദ്രത്തിന്റെ നിർമാണവും കൂടുതൽ ഉപഗ്രഹങ്ങളുടെ വിക്ഷേപണവും ഉൾപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം ചൈനീസ് സ്റ്റേറ്റ് കൗൺസിൽ “ചൈനയുടെ ബഹിരാകാശ പദ്ധതി : 2021 വീക്ഷണം” എന്ന തലക്കെട്ടിൽ ഒരു ധവള പത്രം പുറത്തിറക്കിയിരുന്നു. ചൈനയുടെ വളർന്നു വരുന്ന ബഹിരാകാശ വ്യവസായത്തിന്റെ ഭാവി വിശദമാക്കിയിട്ടുണ്ടായിരുന്ന ഈ ധവളപത്രത്തിൽ, പാകിസ്ഥാനു വേണ്ടി വാർത്താവിനിമയ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നതിനും പാകിസ്ഥാൻ ബഹിരാകാശ കേന്ദ്രത്തിന്റെ നിർമ്മാണത്തിൽ സഹകരിക്കുന്നതിനും മുൻഗണന നൽകുമെന്നും ചൈന വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാന്റെ ആദ്യത്തെ ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ പിആർഎസ്എസ്-1 -ഉം ഒരു ചെറിയ നിരീക്ഷണ ഉപഗ്രഹമായ പാക്ടെസ്-1A -യും വിക്ഷേപിക്കാൻ 2018-ൽ പാകിസ്ഥാനെ സഹായിച്ചത് ചൈനയാണ്. 2019-ൽ, ബഹിരാകാശ പര്യവേഷണവുമായി ബന്ധപ്പെട്ട ഒരു കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വെയ്ക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്ന് തന്നെ, പാകിസ്ഥാനും ചൈനയും തമ്മിൽ ശക്തമായ ബഹിരാകാശ സഹകരണം നിലനിന്നിരുന്നുവെന്ന് വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button