Latest NewsKeralaNews

പീഡനത്തിനെതിരെ സംസ്ഥാനത്തെ സിനിമാ മേഖലയിലും സര്‍ക്കാര്‍ പരാതി പരിഹാര സമിതി ഉടന്‍ നടപ്പിലാക്കണം : വനിതാ കമ്മീഷന്‍

തിരുവനന്തപുരം: പീഡനത്തിനെതിരെ സംസ്ഥാനത്തെ സിനിമാ മേഖലയിലും ആഭ്യന്തര പരാതി പരിഹാര സമിതി നടപ്പാക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്‍കൈയെടുക്കണമെന്ന് കേരള വനിതാ കമ്മീഷന്‍. തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം സംബന്ധിച്ച വിശാഖാ കേസിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മാര്‍ഗരേഖയില്‍ പറയുന്ന പ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സമിതി സിനിമാ മേഖലയിലും നടപ്പാക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് കമ്മീഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി.

Read Also : ലോകത്തെ ഏറ്റവും വിലയേറിയ ആംബുലൻസ് റെസ്‌പോണ്ടർ ദുബായിയിൽ: മൂല്യം 26.5 കോടി രൂപ

വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികള്‍, കമ്മീഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി, കമ്മീഷന്‍ അംഗം അഡ്വ എംഎസ് താര എന്നിവരോട് മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നേരിട്ടു ബോധിപ്പിച്ചതിന്റെയും തുടര്‍ന്ന് വനിതാ കമ്മീഷന് നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത്.

ഡബ്ല്യുസിസിയുടെ പരാതിക്കാധാരമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളും ശിപാര്‍ശകളും പ്രാവര്‍ത്തികമാക്കാന്‍ സാംസ്‌കാരിക വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് കമ്മീഷനെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button