Latest NewsIndia

‘താൻ രാജ്യം ഭരിക്കാനാണ് ജനിച്ചിരിക്കുതെന്നാണ് മൂപ്പരുടെ വിചാരം’ : രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷപരിഹാസവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. താൻ രാജ്യം ഭരിക്കാനാണ് ജനിച്ചിരിക്കുന്നതെന്നാണ് രാഹുൽ ഗാന്ധിയുടെ വിചാരം എന്നാണ് കിരൺ റിജിജു പരിഹസിച്ചത്.

‘ഇതൊരു റിപ്പബ്ലിക് ആണ്. ജനനത്തോടെ നിങ്ങൾ രാജാവാകാനിത് രാജഭരണം നിലവിലുള്ള രാഷ്ട്രമല്ല. ഇവിടെ ആളുകൾ തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുകയാണ് പതിവ്. രാജ്യം ഭരിക്കാൻ വേണ്ടിയാണ് താൻ ജനിച്ചിരിക്കുന്നത് തന്നെയെന്ന പരമ്പരാഗത ചിന്താഗതിയിൽ കുടുങ്ങിക്കിടക്കുകയാണ് രാഹുൽഗാന്ധി ഇപ്പോഴും’ കിരൺ റിജിജു പറഞ്ഞു.

കേന്ദ്രസർക്കാരിനെതിരെയുള്ള രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു കിരൺ റിജിജു. പ്രധാന ശത്രുക്കളായ ചൈനയും പാക്കിസ്ഥാനും ഒരുമിച്ച് ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുകയാണെന്നും, ഇവർ ഒരുമിക്കാൻ കാരണം കേന്ദ്രസർക്കാർ ആണെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവനയ്ക്കെതിരെ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വൻ വിമർശനമാണ് ഉയർന്നത്. അമേരിക്ക പോലും രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button