IdukkiKeralaNattuvarthaLatest NewsNews

ആ​ൾ​ത്താ​മ​സ​മി​ല്ലാ​തെ അ​ട​ഞ്ഞ് കി​ട​ന്നി​രു​ന്ന വീട്ടിൽ മോഷണം : ര​ണ്ട് പേർ അറസ്റ്റിൽ

അ​ടി​മാ​ലി പ​ത്താം​മൈ​ൽ 20 സെ​ന്‍റ് കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ നി​ഷാ​ദ്, നൗ​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്

അ​ടി​മാ​ലി: ആ​ൾ​ത്താ​മ​സ​മി​ല്ലാ​തെ അ​ട​ഞ്ഞ് കി​ട​ന്നി​രു​ന്ന വീ​ട്ടി​ൽ മോഷണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ.​ അ​ടി​മാ​ലി പ​ത്താം​മൈ​ൽ 20 സെ​ന്‍റ് കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ നി​ഷാ​ദ്, നൗ​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​നു​വ​രി 31ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു സംഭവം. ഇ​രുമ്പു​പാ​ല​ത്തി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നും പ​ത്ത് കി​ലോ കു​രു​മു​ള​കും പ​ഴ​യ അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ളും റ​ബ്ബ​ർ​പാ​ൽ ഉ​റ​യൊ​ഴി​ക്കു​ന്ന ഡി​ഷു​ക​ളും ഒ​രു ഓ​ട്ടു​വി​ള​ക്കും ആണ് ക​വ​ർ​ന്ന​ത്. വീ​ട്ടു​ട​മ​സ്ഥ​ൻ മ​റ്റൊ​രി​ട​ത്താ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ട് കു​ത്തി​തു​റ​ന്ന് അ​ക​ത്തു​ക​യ​റി പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തുകയായിരുന്നു.

Read Also : ‘ചരിത്രം അറിയാത്തതിന്റെയാണ്’ : രാഹുൽ ഗാന്ധിയുടെ ഇന്ത്യ-ചൈന പരാമർശങ്ങൾക്ക് തിരിച്ചടിച്ച് എസ്.ജയശങ്കർ

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​ർ​കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നും ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

മോ​ഷ​ണം ന​ട​ത്തി​യ കു​രു​മു​ള​കും അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ളും പ്ര​തി​ക​ൾ പ​ടി​ക​പ്പ്, അ​ടി​മാ​ലി മേ​ഖ​ല​ക​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ബ്ദു​ൾ ഖ​നി,നൗ​ഷാ​ദ്, എ ​എ​സ് ഐ​മാ​രാ​യ അ​ബ്ബാ​സ്, ക​ബീ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button