ThiruvananthapuramLatest NewsKeralaNattuvarthaNews

പൊങ്കാല നിറവിൽ അനന്തപുരി: പണ്ടാര അടുപ്പിൽ തീ പകർന്നു

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നിറവിൽ അനന്തപുരി. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകർന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇത്തവണ പൊങ്കാല തര്‍പ്പണം നടക്കുന്നത്. പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് പൊങ്കാല അനുവദനീയമല്ല. ഉച്ചക്ക് 1.20നു പൊങ്കാല നിവേദിക്കും. നിവേദ്യത്തിനായി ക്ഷേത്രത്തില്‍നിന്നു പൂജാരിമാരെ ഇത്തവണ പ്രത്യേകമായി നിയോഗിച്ചിട്ടില്ല.

പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല. പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുള്ളത്. എന്നാൽ, ഇത് വേണ്ടെന്ന് ട്രസ്റ്റ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

Also Read:അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘അമ്മേ ശരണം ദേവി ശരണം ആറ്റുകാലമ്മേ ശരണമെന്നുള്ള ‘ ശരണമന്ത്രങ്ങളുമായി ആറ്റുകാൽ ക്ഷേത്രപരിസരം ഭക്ത ലഹരിയിലാണ്. എങ്ങും ദേവി സ്തുതികൾ മാത്രമാണ്. മനസ്സിൽ മഹാമായയുടെ അഭയമന്ത്രം ഉരുക്കഴിച്ച് തലസ്ഥാനത്തെ വിശ്വാസികൾ പൊങ്കാലയിടുകയാണ്. അതേസമയം, വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ കവലകളും ഇന്നലെ തന്നെ ദീപാലംകൃതമായിരുന്നു. തമ്പാനൂർ മുതൽ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ആറ്റുകാലമ്മയുടെ വർണ്ണചിത്രം പൂജിച്ച് തട്ട നിവേദ്യങ്ങൾ ഒരുക്കി അലങ്കരിച്ച പ്രത്യേക പൂജകളും നടത്തുന്നുണ്ട്. വിളക്കും പൂക്കളും അർപ്പിച്ചാണ് ഇവിടെ ആരാധന നടക്കുന്നത്. വ്യാഴാഴ്ച പൊങ്കാലയ്ക്ക് ശേഷം പീഠങ്ങൾ ഇളക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button