News

കെജ്‌രിവാളിന്റെ ഖാലിസ്ഥാൻ പിന്തുണ: കുമാർ ബിശ്വാസിന് പിന്നാലെ ആശങ്കയറിയിച്ച് ചന്നിയുടെ കത്ത്, അമിത് ഷാ ഇടപെടുന്നു

തിരഞ്ഞെടുപ്പ് കാലത്ത് ദേശവിരുദ്ധ സംഘടനകളുടെ പിന്തുണയോടെ ഒരു രാഷ്‌ട്രീയ പാർട്ടി പ്രവർത്തിക്കുക എന്നത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന മുൻ ആം ആദ്മി നേതാവ് കുമാർ ബിശ്വാസിന്റെ ആരോപണത്തിൽ ആശങ്കയറിയിച്ച് കത്തെഴുതി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. ഡൽഹി മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തി പഞ്ചാബ് ജനതയുടെ ആശങ്ക പരിഹരിക്കണമെന്ന് ചന്നി കത്തിൽ ആവശ്യപ്പെട്ടിരുന്നു. വിഷയം വളരെ ഗൗരവമുള്ളതാണെന്നും അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ചന്നി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ് ചന്നിയുടെ കത്ത്.

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അമിത് ഷാ അറിയിച്ചു. ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പിന്റെ കത്ത് കേന്ദ്രം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച പഞ്ചാബിൽ നടന്ന റാലിയിൽ പറഞ്ഞു. സിഖ്‌സ് ഫോർ ജസ്റ്റിസ് ഗുർമുഖിയിൽ എഴുതിയതായി പറയപ്പെടുന്ന കത്ത് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ആഭ്യന്തര മന്ത്രിക്ക് അയച്ചു, വിഷയം അതീവ ഗുരുതരമാണ് എന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് ദേശവിരുദ്ധ സംഘടനകളുടെ പിന്തുണയോടെ ഒരു രാഷ്‌ട്രീയ പാർട്ടി പ്രവർത്തിക്കുക എന്നത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. രാജ്യത്തിന്റെ ഐക്യം തകർക്കുന്നതിന് ആർക്കും അവസരം ലഭിക്കുകയില്ലെന്ന് ഉറപ്പുനൽകുകയാണ്. കേന്ദ്ര സർക്കാർ ഇക്കാര്യത്തെ ഗൗരവപൂർവം കാണുന്നുണ്ടെന്നും താൻ വ്യക്തിപരമായി വിഷയം പരിശോധിക്കുമെന്നും അമിത് ഷാ മറുപടി നൽകി. സിഖ് ഫോർ-ജസ്റ്റിസ് ആംആദ്മിയെ പിന്തുണച്ചുവെന്ന ആരോപണവും ആംആദ്മി പാർട്ടി നേതാവായിരുന്ന കുമാർ ബിശ്വാസിന്റെ വെളിപ്പെടുത്തലും അന്വേഷിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

അധികാരം പിടിക്കാൻ ചിലർ വിഘടനവാദികളുമായി കൈകോർക്കുന്നതിലേക്കും പഞ്ചാബിനെയും രാജ്യത്തെയും തകർക്കുന്ന അതിരുകളിലേക്കും പോകുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം  കുമാർ ബിശ്വാസായിരുന്നു കെജ്‌രിവാളിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. പഞ്ചാബിലെ മുഖ്യമന്ത്രിയായില്ലെങ്കിൽ ഖാലിസ്ഥാനികൾ തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കുമെന്ന് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞതായാണ് കുമാർ ബിശ്വാസ് വെളിപ്പെടുത്തിയത്.

എന്നാൽ താൻ ‘സ്വീറ്റ്’ തീവ്രവാദിയാണെന്ന് കെജ്‌രിവാൾ ഇതിനോട് പ്രതികരിച്ചിരുന്നു. ജനങ്ങൾക്ക് വേണ്ടി ആശുപത്രികളും സ്‌കൂളുകളും പണിതുയർത്തുന്ന സ്വീറ്റ് ടെററിസ്റ്റ് ആണ് താനെന്നാണ് കെജ്‌രിവാൾ പറഞ്ഞത്. അതേസമയം എഎപി തങ്ങളുടെ ഓഫീസിലേക്ക് രണ്ട് തവണ വിളിച്ചതായി എസ്എഫ്ജെ മേധാവി അവകാശപ്പെട്ടു. ആദ്യ കോളിൽ, എഎപി ഇപ്പോഴത്തെ വിവാദത്തിനുള്ള എസ്എഫ്‌ജെ പിന്തുണയെക്കുറിച്ച് മിണ്ടാതിരിക്കാൻ പറയുകയും നിശബ്ദത പാലിക്കുന്നതിന് സാമ്പത്തിക പാരിതോഷിക വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു എന്നാണ് പറയുന്നത് .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button