Latest NewsNewsInternational

യുദ്ധം മുറുകവേ ലോകരാജ്യങ്ങൾക്കിടയിൽ റഷ്യ ഒറ്റപ്പെടുന്നു: അത്‌ലറ്റുകൾക്ക് വിന്റർ പാരാലിംപിക്‌സിലും വിലക്ക്

പാരാലിംപിക്‌സിന്‍റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനും, എല്ലാ താരങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് ഈ തീരുമാനം എടുക്കുന്നതെന്ന് രാജ്യാന്തര പാരാലിംപിക് കമ്മിറ്റി അറിയിച്ചു.

ബീജിംഗ്: ഉക്രൈന്‍ അധിനിവേശത്തിനിടെ കായിക രംഗത്ത് നിന്നും റഷ്യക്ക് മറ്റൊരു തിരിച്ചടി കൂടി കിട്ടി. റഷ്യയുടെയും ബെലാറസിന്‍റെയും അത്‌ലറ്റുകളെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയതിന് പിന്നാലെ, വേള്‍ഡ് അത്‌ലറ്റിക്‌സ് ബീജിംഗ് വിന്‍റര്‍ പാരാലിംപിക്‌സിലും അത്‌ലറ്റുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. രാജ്യാന്തര പാരാലിംപിക് കമ്മിറ്റിയാണ് നിർണായക തീരുമാനം എടുത്തത്.

Also read: രണ്ടാം പിണറായി സർക്കാർ ഒരു വർഷം തികയ്ക്കുമ്പോൾ ഇടുക്കിയിലെ എയർസ്ട്രിപ്പിൽ ആദ്യ ചെറുവിമാനം ഇറങ്ങും

ഇന്നലെ വിന്‍റര്‍ പാരാലിംപിക്‌സില്‍ ഇരുരാജ്യങ്ങളുടെയും അത്‌ലറ്റുകളെ ‘അംഗീകൃത നിഷ്പക്ഷ കായികതാരം’ എന്ന ലേബലില്‍ പങ്കെടുക്കാൻ അനുവദിക്കുമെന്ന് രാജ്യാന്തര പാരാലിംപിക് കമ്മിറ്റി (ഐ.പി.സി) വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിന്‍റര്‍ പാരാലിംപിക്‌സ് സംഘാടകര്‍ 24 മണിക്കൂറിനുള്ളില്‍ ഈ തീരുമാനം മാറ്റുകയായിരുന്നു. ഇതോടെ റഷ്യയിലും ബെലാറസിലും നിന്നുള്ള 83 അത്‌ലറ്റുകള്‍ക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരും.

പാരാലിംപിക്‌സിന്‍റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനും, എല്ലാ താരങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് ഈ തീരുമാനം എടുക്കുന്നതെന്ന് രാജ്യാന്തര പാരാലിംപിക് കമ്മിറ്റി അറിയിച്ചു. വിന്‍റര്‍ പാരാലിംപിക്‌സില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുന്ന അത്‌ലറ്റുകൾ റഷ്യന്‍ ഭരണകൂടത്തിന്‍റെ തീരുമാനങ്ങളുടെ ഇരകളാണെന്ന് ഐ.പി.സി പ്രസിഡന്‍റ് ആന്‍ഡ്രൂ പാര്‍സണ്‍സ് പ്രസ്താവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button