Latest NewsNewsInternational

പൊലീസ് വക്താവ് മാധ്യമ പ്രവർത്തകനു നേർക്ക് തെറ്റാലി പ്രയോഗം നടത്തി: വാർത്തയിലെ സത്യാവസ്ഥ ഇങ്ങനെ…

ചിത്രം കഴിഞ്ഞ വർഷത്തേതാണ്. തെറ്റാലിയുമായി എത്തിയ ഒരു കപ്പൽ ആ സമയത്ത് ഉഗാണ്ടൻ പൊലീസ് പിടിച്ചെടുത്തിരുന്നു.

കമ്പാല: ഉഗാണ്ടയിൽ പൊലീസ് വക്താവ് മാധ്യമ പ്രവർത്തകനു നേർക്ക് തെറ്റാലി പ്രയോഗം നടത്തിയെന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചതിന് മാധ്യമപ്രവർത്തകനു നേർന്ന് ഉഗാണ്ടൻ പൊലീസ് വക്താവ് തെറ്റാലി പ്രയോഗം നടത്തി എന്നാണ് പ്രചാരണം. പ്രചാരണത്തിനൊപ്പം ഒരു ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുന്നുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ പലരും സമാന അവകാശവാദവുമായി രംഗത്തെത്തി.

Read Also: മഹാശ്വേത ചക്രവർത്തി, ഉക്രൈനിൽ കുടുങ്ങിയ 800 വിദ്യാർത്ഥികളെ ‘പറത്തിച്ച’ 24 കാരി !

ചിത്രം കഴിഞ്ഞ വർഷത്തേതാണ്. തെറ്റാലിയുമായി എത്തിയ ഒരു കപ്പൽ ആ സമയത്ത് ഉഗാണ്ടൻ പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പൊലീസ് വക്താവ് ഫ്രെഡ് എനങ്ക തെറ്റാലി ഉപയോഗിക്കുന്നതെങ്ങനെയെന്ന് കാണിച്ചുകൊടുക്കുന്ന ദൃശ്യമാണ് വ്യാജ അടിക്കുറിപ്പുമായി പ്രചരിക്കുന്നത്. വാർത്താ സമ്മേളനത്തിൻ്റെ വീഡിയോ 2021 ഏപ്രിൽ 13ന് യുബിസി ടെലിവിഷൻ ഉഗാണ്ടയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button