Latest NewsKeralaNewsGulf

രണ്ടു പേരുടേയും രണ്ടാംകെട്ട്, മകന് ആഹാരം വാരിക്കൊടുക്കുന്നതിൽ തുടങ്ങിയ തർക്കം, കലാശിച്ചത് കൊലപാതകത്തിൽ

അബുദാബി: വാക്ക് തർക്കത്തിനിടെയാണ് ഭർതൃമാതാവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തി പൊൻകുന്നംകാരി ഷജന. അമ്മായി അമ്മയെ കൊലപ്പെടുത്തിയ ഷജനയ്ക്ക് ഇനി യു.എ.ഇയിലെ ജയിലിൽ കഴിയാം. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ സഞ്ജുവിന്റെ മാതാവ്, പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരുമകളുടെ ആക്രമണത്തെ തുടർന്ന് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് ശേഷം ഭാര്യയേയും അമ്മയേയും യുവാവ് അബുദാബിയിലേക്ക് കൊണ്ടുപോയി. ഗൾഫിലെത്തിയ ശേഷം നവവധുവും അമ്മായി അമ്മയും തമ്മിൽ അത്ര പൊരുത്തം ഉണ്ടായിരുന്നില്ല. തമ്മിൽ കാണുമ്പോഴൊക്കെ വഴക്കായിരുന്നു. റമദാൻ മാസത്തിലെ നോമ്പെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷജന തയ്യാറായില്ല. സഞ്ജുവും അമ്മയും നോമ്പെടുത്തു. ഇതിനിടെയായിരുന്നു കൈയ്യാങ്കളി.

Also Read:ശാരീരിക ബന്ധത്തിനു ശേഷം മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം പീഡനം ചുമത്താനാവില്ല: ഹൈക്കോടതി

റൂബി തന്നെയായിരുന്നു എല്ലാ ഭക്ഷണവും പാകം ചെയ്തിരുന്നത്. ഷജനയ്ക്കും സഞ്ജുവിനും ഉമ്മയായിരുന്നു ഭക്ഷണം വാരി കൊടുത്തിരുന്നത്. ഭാര്യയ്ക്ക് അതിഷ്ടമായിരുന്നില്ല. റൂബി തന്നെ എല്ലാം ചെയ്യുന്നതിനെതിരെ നവവധു പരാതി പറയുമായിരുന്നു. തന്നെ ഭക്ഷണം ഉണ്ടാക്കാൻ അനുവദിക്കുന്നില്ലെന്നായിരുന്നു പ്രധാനം. ഇതുമൂലം, കഴിഞ്ഞ രണ്ടു ദിവസമായി ഇരുവരും തമ്മിൽ സംസാരിക്കാതെ ഇരിക്കുകയായിരുന്നു. സഞ്ജു ഇത് ചോദ്യം ചെയ്തപ്പോഴാണ് വഴക്കുണ്ടായത്. ഇതിനിടെ, പ്രകോപിതയായ ഷജന റൂബിയെ ചവിട്ടി വീഴ്ത്തുകയും അവരുടെ തല തറയിലിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഗയാത്തിൽ അല്‍ അന്‍സാരി എക്സ്ചേഞ്ച് ജീവനക്കാരനാണ് സഞ്ജു. അമ്മയെ ഭാര്യ കൊലപ്പെടുത്തിയത് കാണേണ്ടി വന്നതിന്റെ ഷോക്കിലാണ് യുവാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button