ThiruvananthapuramKeralaNattuvarthaLatest NewsNews

കെഎസ്ആർടിസി സ്വിഫ്റ്റ് ഇന്ന് വൈകുന്നേരം മുതൽ സർവ്വീസ് ആരംഭിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവ്വീസിന് ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതോടെ സർവ്വീസ് ആരംഭിക്കും

തിരുവനന്തപുരം : പൊതു ​ഗതാ​ഗതത്തിന് പുതുയു​ഗം എന്ന മുദ്രാവാക്യവുമായി കെഎസ്ആർടിസി – സ്വിഫ്റ്റ് ഇന്ന് വൈകുന്നേരം മുതൽ സർവ്വീസ് ആരംഭിക്കും. വൈകുന്നേരം 5.30 മണിക്ക് തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ, മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവ്വീസിന് ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതോടെ സർവ്വീസ് ആരംഭിക്കും.

Also read : പാകിസ്ഥാന് ഇന്ന് പുതിയ പ്രധാനമന്ത്രി: അധികാരമാറ്റം ഇന്ത്യക്ക് ഗുണകരമായേക്കുമെന്ന് സൂചന

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിക്കും. തദ്ദേശ-സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം വി ​ഗോവിന്ദൻ മാസ്റ്റർ ​ഗ്രാമവണ്ടി ​ഗൈഡ് ബുക്ക് പ്രകാശനം നിർവ്വഹിക്കും. വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കെഎസ്ആർടിസി – സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനവും, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ കെഎസ്ആർടിസി – സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസർവേഷൻ ചെയ്തവർക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിർവ്വഹിക്കും.

5.30 മണി മുതൽ ബംഗളൂരിലെക്കുള്ള
എ.സി വോൾവോയുടെ നാല് സ്ലീപ്പർ സർവ്വീസുകളും, 6 മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവ്വീസുകളുമാണ് ആദ്യ ദിനം നടത്തുക.

ഡോ. ശശി തരൂർ എം പിയും, മേയർ ആര്യ രാജേന്ദ്രനും മുഖ്യാതിഥികളായി പങ്കെടുക്കും. ചടങ്ങിൽ, വാർഡ് കൗൺസിലർ ഹരികുമാർ സി, ഐഒസി എക്സിക്യൂട്ടീവ് ഡയറക്ടർ വി സി അശോകൻ, വി ഇ കൊമേഴ്സ്യൽ വെഹിക്കിൾസ് ലിമിറ്റഡ് (വോൾവോ) ബസ് ഡിവിഷൻ പ്രസിഡന്റ് ആകാശ് പാസ്സി, അശോക് ലൈലാന്റ് ലിമിറ്റഡ് ബസ് ഹെഡ്- കെ മോഹൻ, കെഎസ്ആർടിഇഎ സംസ്ഥാന ജനറൽ സെക്രട്ടറി എസ് വിനോദ്, ടിഡിഎഫ് സംസ്ഥാന വർക്കിം​ഗ് പ്രസിഡന്റ് ആർ ശശിധരൻ, കെഎസ്ടിഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എൽ രാജേഷ്, കെഎസ്ആർടിസിലെയും, സ്വിഫ്റ്റിലെയും ഉന്നത ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button