Latest NewsNewsNewsInternational

സൂര്യനിൽ നിന്ന് പ്ലാസ്മാ പ്രവാഹം ഭൂമിയിൽ പതിക്കുമെന്ന് കണ്ടെത്തൽ: വൈദ്യുത സംവിധാനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം

 

സൂര്യനില്‍ നിന്നുള്ള പ്ലാസ്മാ പ്രവാഹം ഇന്ന് ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്. എ.ആര്‍2987 എന്ന സൗരകളങ്കത്തില്‍ നിന്നും പ്ലാസ്മാപ്രവാഹം സംഭവിച്ചുവെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഇന്ന് ഇത് ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍, ഈ പ്രവാഹത്തിന് അ‌ധികം തീവ്രതയുണ്ടാകില്ല. അ‌തിനാൽ തന്നെ ഇവ ഭൂമിയിലേക്കുള്ള ഉപഗ്രഹ, ആശയ വിനിമയ സംവിധാനങ്ങളെ ബാധിച്ചേക്കില്ല. അതേസമയം വൈദ്യുത സംവിധാനങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.

മണിക്കൂറില്‍ ഇരുപത് ലക്ഷത്തിലധികം കിലോമീറ്റര്‍ വേഗതയിലാണ് കണങ്ങള്‍ സഞ്ചരിക്കുന്നത്. സൂര്യന്റെ ഉപരിതലത്തില്‍ കാണപ്പെടുന്ന ഇരുണ്ട മേഖലകളാണ് സൗരകണങ്ങള്‍. സൂര്യന്റെ ശക്തമായ കാന്തികപ്രസരണം മൂലമാണ് ഇവയുണ്ടാകുന്നത്. സൂര്യകളങ്കങ്ങളില്‍ നിന്നാണ് പ്ലാസ്മകള്‍ പുറന്തള്ളുന്നത്. ഇന്ന് ഇവ ഭൂമിയില്‍ പതിക്കുമെന്നാണ് മുന്നറിയിപ്പ്.

ഏപ്രില്‍ 11നാണ് എ.ആര്‍2987 പൊട്ടിത്തെറിച്ച് റേഡിയേഷന്‍ പുറത്ത് വിട്ട് തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button