Latest NewsNewsInternational

റഷ്യയുടെ രണ്ട് എണ്ണ സംഭരണ ശാലകള്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്ത് യുക്രെയ്ന്‍

പിടിച്ചെടുക്കല്‍ അത്ര എളുപ്പമല്ലെന്ന് മനസിലാക്കി പുടിന്‍

കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂന്നാം മാസത്തിലേയ്ക്ക് കടക്കുമ്പോഴും, ഇരു വിഭാഗവും യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ല. യുക്രെയ്ന്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്. ഡോണ്‍ബാസ് എന്നറിയപ്പെടുന്ന കിഴക്കന്‍ മേഖലയിലാണ് റഷ്യ ഇപ്പോള്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. അതിനിടെ, യുക്രെയ്ന്‍ റഷ്യക്ക് ശക്തമായ തിരിച്ചടി നല്‍കി.

Read Also : ഈദുൽ ഫിത്തർ: പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ച് ഒമാൻ

യുക്രെയ്ന്‍ മിസൈലുകള്‍, റഷ്യയുടെ എണ്ണ സംഭരണ ശാലകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ബ്രിട്ടീഷ് ഇന്റലിജന്‍സിനെ ഉദ്ധരിച്ച് ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു ഇന്ധന സംഭരണ ശാലകളാണ് സ്ഫോടനത്തില്‍ തകര്‍ത്തത്. അതില്‍, ഒന്ന് റഷ്യന്‍ നഗരമായ ബ്രയാന്‍സ്‌കിലെ സൈനിക താവളത്തിലായിരുന്നു.

തിങ്കളാഴ്ചയും മേഖലയില്‍ വന്‍തോതില്‍ തീ പടര്‍ന്നിരുന്നു. ബ്രയാന്‍സ്‌കിലെ ട്രാന്‍സ്നെഫ്റ്റ്-ദ്രുസ്ബ ഇന്ധന ഡിപ്പോയാണ് മിസൈല്‍ ആക്രമണത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് തീ പിടിച്ചത്. 15 മിനിറ്റിന് ശേഷം, സമീപത്തെ സൈനിക കേന്ദ്രത്തിലെ ഇന്ധന ഡിപ്പോയ്ക്കും തീ പിടിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കീവ് പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടത് പോലെ, മോശം സൈനിക വിന്യാസം റഷ്യയുടെ മുന്നേറ്റത്തെ സാരമായി ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button