KeralaLatest NewsNews

മഠത്തിലെ ജീവിതം മടുത്തു,സഭാ വസ്ത്രം കത്തിച്ച് ആണ്‍സുഹൃത്തിനൊപ്പം നാടുവിട്ടത് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലായ കന്യാസ്ത്രീ

 

കണ്ണൂര്‍: കന്യാസ്ത്രീ മഠത്തില്‍ ജീവിതം മടുത്തതിനാല്‍ താന്‍ സുഹൃത്തിനൊപ്പം പോകുന്നു എന്ന് കത്തെഴുതിവെച്ച് ആണ്‍സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു. കണ്ണൂരിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്. സഭാ വസ്ത്രം കത്തിച്ച് കളഞ്ഞതിന് ശേഷമാണ് കന്യാസ്ത്രീ, മഠം വിട്ടിറങ്ങിയത്.

Read Also:അടിവസ്ത്രം മോഷണം: യുവാവിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് വിവിധ പ്രായത്തിലുള്ള സ്ത്രീകളുടെ 500ഓളം ഉപയോഗിച്ച അടിവസ്ത്രം

കണ്ണൂരിലെ പ്രമുഖ സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലായ കന്യാസ്ത്രീയാണ്, തിരുവസ്ത്രം ഉപേക്ഷിച്ച് ആണ്‍സുഹൃത്തായ നഴ്‌സിനൊപ്പം നാടുവിട്ടത്. ഇയാള്‍ കൊല്ലം സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം സഹ കന്യാസ്ത്രീകള്‍ക്കൊപ്പം പള്ളിയിലേക്ക് പോയ ഇവര്‍ ഉച്ചയോടെ മഠത്തിലേയ്ക്ക് തിരികെ എത്തുകയും പിന്നീട്, കാണാതാകുകയുമായിരുന്നു. ഇതിനിടെ, മറ്റ് കന്യാസ്ത്രീകള്‍ക്ക് ഇവരുടെ മുറിയില്‍ നിന്നും ‘എനിക്ക് ഈ ജീവിതം മടുത്തു, ഞാന്‍ പോകുകയാണ്’ എന്നെഴുതിയ കത്ത് ലഭിച്ചു. ഇതോടെ കന്യാസ്ത്രീയെ കാണാനില്ലെന്ന് കാണിച്ച് മഠം അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

‘ഇനി അന്വേഷിക്കേണ്ട, പോകുകയാണ്’ എന്ന സന്ദേശം സ്വന്തം വീട്ടിലേയ്ക്കും മദര്‍ സുപ്പീരിയറിനും അവര്‍ അയച്ചിരുന്നു.

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കന്യാസ്ത്രീ സ്ഥിരമായി വിളിച്ചിരുന്ന ഒരു മൊബൈല്‍ നമ്പര്‍ കണ്ടെത്തി. രാത്രി 10 മണിക്ക് ശേഷം ഫോണ്‍ സംഭാഷണം അനുവദനീയമല്ലാത്ത കോണ്‍വെന്റില്‍ രാത്രി ഏറെ വൈകിയും മണിക്കൂറുകളോളം ഈ ഫോണ്‍ നമ്പറിലേയ്ക്ക് വിളിച്ച് സംസാരിച്ചിരുന്നതായി കണ്ടെത്തി. ഇവിടെ നിന്നുള്ള അന്വേഷണമാണ് കൊല്ലം സ്വദേശിയായ തോമസിലേയ്ക്ക് എത്തിയത്.

കന്യാസ്ത്രീയെ കാണാതായ ശേഷം, കോണ്‍വെന്റിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് തിരുവസ്ത്രം കത്തിച്ചു കളഞ്ഞതായി കണ്ടെത്തിയത്. വര്‍ഷങ്ങളായി തോട്ടട സ്‌കൂളിലെ അദ്ധ്യാപികയും വൈസ് പ്രിന്‍സിപ്പലുമായിരുന്നു ഇവര്‍. നാലുവര്‍ഷം മുന്‍പ് പിതാവിനെ പരിചരിക്കാനെത്തിയ മെയില്‍ നഴ്‌സായിരുന്ന തോമസുമായി കന്യാസ്ത്രീ പ്രണയത്തിലാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button