Latest NewsNewsIndia

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ഫലം ഈ മാസം അവസാനം പ്രസിദ്ധീകരിക്കും

 

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം ഈ മാസം അവസാനം പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ.

പത്ത്, പന്ത്രണ്ട് ഫലം ജൂലൈ അവസാന ആഴ്ച പ്രസിദ്ധീകരിക്കും. ഇതു നേരത്തെ ബോര്‍ഡ് തീരുമാനിച്ചതാണ്. ഫലം വൈകില്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകൾ.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഫലം നേരത്തെയാണ് വരുന്നത്. പരീക്ഷ വൈകി തുടങ്ങിയിട്ടു പോലും ഫലം സമയത്തിനു തന്നെ പ്രസിദ്ധീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫലം പ്രസിദ്ധീകരിക്കുന്ന തിയതിയെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ വിശ്വസിക്കരുതെന്നും സി.ബി.എസ്.ഇ ഫലം അനുസരിച്ച് തുടര്‍ പഠനത്തിനായി മറ്റു കോഴ്‌സുകളുടെ പ്രവേശന തിയതി ക്രമീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button