Latest NewsIndia

കേന്ദ്രസർക്കാരിന്റെ ത്രിരംഗ ക്യാംപെയിൻ: ‘വീട്ടിൽ വച്ചാൽ മതി’ എന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: കേന്ദ്രസർക്കാരിന്റെ ത്രിരംഗ ക്യാംപെയിനെതിരെ പരിഹാസമായി മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ‘ഹർ ഘർ ഗംഗ’ എന്ന കേന്ദ്രസർക്കാർ ക്യാംപെയിനെയാണ് ഫാറൂഖ് അബ്ദുള്ള പരിഹസിച്ചത്.

ഓരോ വീട്ടിലും ഒരു ത്രിവർണ്ണപതാക എന്ന ലക്ഷ്യത്തോടെ, ബിജെപി സർക്കാർ നടത്തുന്ന ക്യാംപെയിനാണ് ‘ഹർ ഘർ ഗംഗ’.എന്നാൽ, ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ‘വീട്ടിൽ തന്നെ വച്ചാൽ മതി’ എന്നായിരുന്നു ഫാറൂഖ് അബ്ദുള്ള മറുപടി നൽകിയത്. ശ്രീനഗർ മാർക്കറ്റിൽ വച്ചാണ് മാധ്യമ പ്രവർത്തകർ അദ്ദേഹത്തെ കണ്ടുമുട്ടിയത്.

Also read: ‘മമത ഇന്ത്യയുടെ പുത്രി’: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്

രാജ്യത്ത് ഏകീകരണം സാധ്യമാക്കാനും എഴുപത്തിയഞ്ചാം സ്വാതന്ത്രദിനം ആഘോഷിക്കാനുമാണ് ഇങ്ങനെ ഒരു പദ്ധതി സർക്കാർ വിഭാവന ചെയ്യുന്നത്. ഓഗസ്റ്റ് 11 മുതൽ 17 വരെ ഓരോ വീട്ടിലും ദേശീയ പതാകയുയർത്താനും, സ്വാതന്ത്ര്യത്തിന്റെ ‘അമൃത മഹോത്സവം’ ആഘോഷിക്കാനും സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button