Latest NewsNewsInternational

ശ്രീലങ്ക കടുത്ത ഭക്ഷ്യക്ഷാമത്തിലേയ്ക്ക്

രണ്ട് ദിവസത്തിനുള്ളില്‍ കടകളില്‍ നിന്ന് റൊട്ടിയും മറ്റു ഭക്ഷണപദാര്‍ത്ഥങ്ങളും തീരുമെന്ന് ഓള്‍ സിലോണ്‍ ബേക്കറി ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു

കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ കടുത്ത ഭക്ഷ്യക്ഷാമം നേരിടുമെന്ന് റിപ്പോര്‍ട്ട്. ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന്, ബേക്കറി വ്യവസായവും കടുത്ത പ്രതിസന്ധി നേരിടുകയാണ്. നിലവിലെ സാഹചര്യത്തില്‍ വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ കടകളില്‍ നിന്ന് റൊട്ടിയും മറ്റു ഭക്ഷണപദാര്‍ത്ഥങ്ങളും തീരുമെന്ന് ഓള്‍ സിലോണ്‍ ബേക്കറി ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

Read Also: സ്വര്‍ണക്കടത്ത് കേസ്: നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചു, സത്യം പുറത്തു വരുമെന്ന് വിദേശകാര്യമന്ത്രി

നിലവിലെ സാമ്പത്തിക സാഹചര്യം കണക്കെടുത്ത് 50 ശതമാനത്തിലധികം നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ബാക്കിയുള്ളവയുടെ നിര്‍മ്മാണവും ഉടനെ തന്നെ അവസാനിക്കുമെന്നും അറിയിച്ചു. 1948 ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആയിരങ്ങളാണ് തെരുവുകളില്‍ ഇറങ്ങി പ്രതിഷേധിക്കുന്നത്. ശ്രീലങ്കന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് രാജ്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്താത്തതുമാണ് ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.

ജനങ്ങള്‍ പ്രസിഡന്റ് ഗോതബായ രാജ്പക്സെയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറുകയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ വീടിന് തീയിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button