Latest NewsSaudi ArabiaNewsInternationalGulf

ജൂലൈ 30 മുതൽ ഉംറയ്ക്ക് അനുമതി നൽകും: സൗദി അറേബ്യ

ജിദ്ദ: ജൂലൈ 30 മുതൽ ഉംറയ്ക്ക് അനുമതി നൽകുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദിക്കകത്തും പുറത്തും നിന്നും ഉംറക്കെത്തുന്നവർ ഇഅ്തമർനാ ആപ്ലിക്കേഷൻ വഴി പെർമിറ്റെടുക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Read Also: പാചക വാതക സബ്സിഡി ഇനത്തിൽ വെട്ടിക്കുറച്ചത് കോടിക്കണക്കിന് രൂപ, പുതിയ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

തവക്കൽനാ ആപ്ലിക്കേഷനിൽ ഹെൽത്ത് സ്റ്റാറ്റസ് പച്ച കാണിച്ചാൽ മാത്രമേ ഉംറയ്ക്ക് അനുമതി ലഭിക്കുകയുള്ളൂ. കോവിഡ് രോഗം ബാധിക്കുകയോ രോഗികളുമായി ഇടപഴകുകയോ ചെയ്താൽ നേരത്തെ ലഭിച്ച പെർമിറ്റ് റദ്ദാകുമെന്നും മന്ത്രാലയം അറിയിച്ചു.

ഹറമിലുണ്ടാകുന്ന സമയത്ത് മാസ്‌ക് ധരിക്കണം. സമയം അവസാനിച്ചാൽ ഹറമിൽ നിന്ന് പുറത്തിറങ്ങണം. അനുമതിയില്ലാത്ത സാധനങ്ങൾ ഹറമിനുള്ളിലേക്ക് കൊണ്ടുപോകരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Read Also: കെ.കെ രമയ്‌ക്കെതിരെയുള്ള വധഭീഷണിയില്‍ സി.പി.എമ്മിന് പങ്കില്ല: വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള ശ്രമമാണെന്ന് എം.വി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button