Latest NewsNewsSaudi ArabiaInternationalGulf

ശനിയാഴ്ച്ച വരെ ഇടിമിന്നലിന് സാധ്യത: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

റിയാദ്: സൗദിയിൽ ശനിയാഴ്ച്ച വരെ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജിസാൻ, നജ്റാൻ, അസീർ, അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

Read Also: ‘ആത്മനിർഭർ ഭാരത്’: 29,000 കോടി രൂപയുടെ ആയുധ സംഭരണത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ

ദമാം, കോബാർ, ഖത്തീഫ്, ദഹ്റാൻ എന്നിവിടങ്ങളിലും കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിലും ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പ്രവചിക്കുന്നു.

അതേസമയം, ദുബായിലെ വിവിധ ഭാഗങ്ങളിൽ മഴ അനുഭവപ്പെടുന്നുണ്ട്. ഭൂരിഭാഗം മേഖലകളിലും ആകാശം മേഘാവൃതമായി തുടരുകയാണ്. മഴയുടെ സാഹചര്യത്തിൽ ദേശീയ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഷാർജയിലെ ചിലയിടങ്ങളിലും നേരിയ മഴ പെയ്യുന്നുണ്ട്. വ്യാഴാഴ്ച വരെ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. പൊടിക്കാറ്റ് മൂലം കാഴ്ചപരിധി കുറയാൻ ഇടയുണ്ടെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Read Also: ‘എന്റെ കേസുകളെല്ലാം ഞാൻ സിപിഎം പ്രവർത്തകനായിരിക്കെ, ഇപ്പോൾ മര്യാദക്കാരനായി’-അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button