KeralaLatest NewsNews

മങ്കിപോക്‌സ്, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കേസുകള്‍ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി

തിരുവനന്തപുരം:  സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തുടനീളം പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. രോഗബാധിതരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പരിശോധനഫലം നെഗറ്റീവ് ആയതിനാല്‍ ആശങ്ക വേണ്ടെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാണെന്ന് വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍, ജാഗ്രത ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

Read Also: യൂട്യൂബും ഗൂഗിൾ മീറ്റും കൈകോർക്കുന്നു, ഇനി ഗൂഗിൾ മീറ്റിലെ ഔദ്യോഗിക പരിപാടികൾ യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യാം

68 രാജ്യങ്ങളിലാണ് മങ്കിപോക്സ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കേസുകള്‍ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. മൂന്നു കേസുകള്‍ പോസറ്റീവ് ആയതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ സംസ്ഥാനത്തോട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button