CricketLatest NewsNewsSports

ഓസ്‌ട്രേലിയൻ ടെസ്റ്റ് നായകൻ പാറ്റ് കമിൻസ് വിവാഹിതനായി

മെൽബൺ: ഓസ്‌ട്രേലിയൻ ടെസ്റ്റ് നായകൻ പാറ്റ് കമിൻസ് വിവാഹിതനായി. ബെക്കി ബോസ്റ്റണാണ് വധു. ന്യൂ സൗത്ത് വെയിൽസിലെ ചാറ്റോ ഡു സോലെയിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ കമ്മിൻസ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. കമിൻസും ബെക്കിയെയും 2013-ലാണ് ആദ്യമായി കണ്ടുമുട്ടിയത്.

ദീർഘനാളത്തെ പ്രണയത്തിനുശേഷം 2020 ഫെബ്രുവരിയിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇരുവർക്കും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ആൽബി ബോസ്റ്റൺ കമ്മിൻസ് എന്നാണ് കുഞ്ഞിന്റെ പേര്. ഭാര്യയുടെ ഗർഭകാല വീഡിയോ കമിൻസ് തൻറെ ബ്ലോഗിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു.

കമിൻസിന്റെ വിവാഹ ചിത്രത്തിന് താഴെ ആദ്യം ആശംസയറിയിച്ചെത്തിയത് ഓസീസ് ടീമിലെ സഹതാരമായ ഡേവിഡ് വാർണറായിരുന്നു. ബ്രെറ്റ് ലീ ഉൾപ്പെടെയുള്ള താരങ്ങളും കമിൻസിന് ആശംസകൾ നേർന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും താരത്തിന് ആശംസകൾ അറിയിച്ചു.

Read Also:- ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിൽ കോഹ്ലിയുടെ സ്ഥാനം പ്രവചിച്ച് വസീം ജാഫർ

ടിം പെയ്ൻ രാജിവച്ചതിന് ശേഷം കഴിഞ്ഞ വർഷമാണ് കമിൻസ് ഓസീസ് ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് കമിൻസ് അവസാനമായി കളിച്ചത്. രണ്ട് മത്സര പരമ്പര സമനിലയായി. പരമ്പരയിൽ കമിൻസ് രണ്ട് വിക്കറ്റും 47 റൺസും നേടി. ഇതിന് മുമ്പ് നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ എട്ട് വിക്കറ്റും 39 റൺസും നേടി കമിൻസ് തിളങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button