Latest NewsKeralaNews

സംസ്ഥാനത്ത് 23 മുതൽ ഓണക്കിറ്റ് വിതരണം, ഓണത്തിന് ശേഷം കിറ്റ് ലഭിക്കില്ല: പപ്പടവും ശർക്കരയും പുറത്ത്, പകരം ഈ സാധനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 23 മുതൽ ആരംഭിക്കും. 22 നാണ് ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നടക്കുക. മഞ്ഞ കാർഡ് ഉടമകൾക്ക് 23, 24 തീയതികളിൽ കിറ്റ് നൽകും. 29 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ നീല കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യും. സെപ്റ്റംബർ ഒന്ന് മുതൽ മൂന്ന് വരെയാണ് വെള്ള കാർഡ് ഉള്ളവർക്ക് കിറ്റ് വിതരണം ചെയ്യുക. അതാത് തീയതികൾക്കുള്ളിൽ കിറ്റ് വാങ്ങാൻ സാധിക്കാതെ വരുന്ന ഏത് കാർഡ് ഉടമകൾക്കും സെപ്തംബർ നാല് മുതൽ ഏഴ് വരെയുള്ള ദിവസങ്ങൾ കിറ്റ് ലഭിക്കും. ഓണത്തിന് ശേഷം കിറ്റ് ലഭിക്കില്ല.

തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്‍റെ പാക്കിംഗ് 90 ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ വർഷം പരാതികൾ ഏറെ കേട്ട പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും കശുവണ്ടി പരിപ്പും ആയിരിക്കും ഉണ്ടാവുക. 14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന് 434 രൂപ വില മതിപ്പ് ഉണ്ടെന്നാണ് റിപ്പോർട്ട്. പതിമൂന്ന് നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോ ജി.എസ്.ടി. ഒഴിവാക്കി. സപ്ലൈക്കോക്ക് ഇതുകാരണം 25 കോടിയുടെ അധിക ബാധ്യത ഉണ്ടാവുമെന്നും മന്ത്രി ജിആർ അനിൽ അറിയിച്ചിരുന്നു. തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകീട്ടാകും മുഖ്യമന്ത്രി ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുക. തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ റേഷൻ കടകളിൽ ലഭ്യമായി തുടങ്ങും.

അതേസമയം, സ്‌കൂളുകൾക്കുള്ള ഓണം അവധിയും ഇന്ന് പ്രഖ്യാപിച്ചു. സെപ്റ്റംബർ 2 മുതൽ 11 വരെയാണ് ഓണം അവധി. നാളെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മഴയുടെ സാഹചര്യത്തിൽ അവധികളുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ പാഠഭാഗങ്ങൾ തീർക്കാൻ ഇനിയും ബാക്കിയാണെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് നാളെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 24 മുതൽ ഓണപ്പരീക്ഷകൾ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button