corona positive storiesCOVID 19Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 79 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 79 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 78 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് ഞായറാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: വിദേശത്തു നിന്ന് മടങ്ങിയെത്തിയാൽ രാഹുലിനെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനായി നിർബന്ധിക്കും: സൽമാൻ ഖുർഷിദ്

8,13,186 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,00,375 പേർ രോഗമുക്തി നേടി. 9,289 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 45 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: നോയിഡ ഇരട്ട ടവറുകൾ തകർക്കാൻ ഉപയോഗിച്ചത് 3,500 കിലോ സ്‌ഫോടക വസ്തുക്കൾ: 3 അഗ്നി, 12 ബ്രഹ്മോസ് മിസൈലുകൾക്ക് തുല്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button