Latest NewsNewsTechnology

സാംസംഗ് ഗാലക്സി എസ്23 അൾട്രാ: സവിശേഷതകൾ അറിയാം

ക്വാൽക്കം സ്നാപ്പ്ഡ്രാഗൺ 9 ജെൻ 2 പ്രോസസറുകളിലായിരിക്കും പുറത്തിറക്കുക

സാംസംഗിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സാംസംഗ് ഗാലക്സി എസ്23 അൾട്രാ അടുത്ത വർഷം വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ക്വാൽക്കം സ്നാപ്പ്ഡ്രാഗൺ 9 ജെൻ 2 പ്രോസസറുകളിലായിരിക്കും പുറത്തിറക്കുക. സൂചനകൾ പ്രകാരം, 200 മെഗാപിക്സൽ ക്യാമറകളിലാണ് അവതരിപ്പിക്കാൻ സാധ്യത. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ആയിരിക്കും ഈ സ്മാർട്ട്ഫോണുകൾ കാഴ്ചവയ്ക്കുന്നത്.

Also Read: പ്രതിവാര നറുക്കെടുപ്പ്: ലക്കി ബിൽ വിജയികൾക്ക് കെടിഡിസി റിസോർട്ടുകളിൽ ആഢംബര താമസം

സാംസംഗിന് പുറമേ, മോട്ടോറോളയും 200 മെഗാപിക്സൽ ക്യാമറ ഉൾക്കൊള്ളിച്ചുകൊണ്ട് സ്മാർട്ട്ഫോൺ പുറത്തിറക്കുന്നുണ്ട്. എന്നാൽ, ഏത് കമ്പനിയുടെ സ്മാർട്ട്ഫോണാണ് ആദ്യം വിപണിയിൽ എത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, സാംസംഗ് ഗാലക്സി എസ്23 അൾട്രായുടെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button